ADVERTISEMENT

ബര്‍ലിന്‍∙രാജ്യത്തെ അഭയാർഥി കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ജർമന്‍ പോലീസ് മയക്കുമരുന്ന് ശേഖരവും വില്‍പ്പനയും കണ്ടെത്തി.

തെക്കു പടിഞ്ഞാറന്‍ ജർമനിയില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സ്പെഷല്‍ ഓപ്പറേഷന്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള പോലീസ് അഭയകേന്ദ്രങ്ങളിലും സ്വകാര്യ വാസസ്ഥലങ്ങളിലും റെയ്ഡ് നടത്തിയത്.

ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ സ്വകാര്യ വീടുകളിലും അഭയാര്‍ഥി കേന്ദ്രങ്ങളിലും ചൊവ്വാഴ്ച രാവിലെ നടന്ന റെയ്ഡുകളില്‍ 150 ഓളം പോലീസുകാര്‍ പങ്കെടുത്തു.

റെയ്ഡുകളില്‍ കറുപ്പ്, കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളില്‍ ജർമന്‍, ഇറ്റാലിയന്‍, ഗാംബിയന്‍, നൈജീരിയന്‍, ഈജിപ്ഷ്യന്‍ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഒഫന്‍ബര്‍ഗ് പൊലീസ് പറഞ്ഞു.

അതേസമയം ജര്‍മന്‍ കസ്ററംസ് ഉദ്യോഗസ്ഥര്‍ ഓട്ടോബാന്‍ റെസ്റ്റ് ഏരിയയില്‍ നടത്തിയ കാര്‍ പരിശോധനയില്‍ ഏകദേശം 30 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തു. ഡ്രൈവറെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും കസ്റ്റഡിയിലെടുത്തു.

ജര്‍മന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പടിഞ്ഞാറന്‍ നഗരമായ ബീലെഫെല്‍ഡിനു സമീപമുള്ള ഒരു ഓട്ടോബാന്‍ റെസ്റ്റ് ഏരിയയില്‍ ഒരു കാറില്‍ നിന്ന് ഏകദേശം 4,00,000 യൂറോ ($ 435,696) വിലയുള്ള കറുപ്പ് പിടിച്ചെടുത്തു. കാര്‍ ഓടിച്ചിരുന്ന 39 കാരനായ ഇറാനിയന്‍, അയാളുടെ 37 വയസ്സുള്ള സ്ത്രീ കൂട്ടാളിയെ കസ്റ്റഡിയിലെടുത്തു.

English Summary : German police swoop in drug raids on asylum shelters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com