ADVERTISEMENT

ലണ്ടൻ ∙ കൊച്ചിൻ കലാഭവന്റെ യുകെയിലെ ഔദോഗിക കലാ പരിശീലന കേന്ദ്രമായ കലാഭവൻ ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക്‌ & ആർട്സ്  യുകെയിലെ കലാ സാംസ്ക്കാരിക രംഗത്ത് വിവിധങ്ങളായ നൂതന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. കലാ അഭിരുചിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഉന്നത രീതിയിലുള്ള പരിശീലനം നൽകി അവരെ തികഞ്ഞ പ്രഫഷനൽ ആർട്ടിസ്റ്റ്കൾ ആക്കി മാറ്റുകയാണ് ഈ പരിശീലന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകം മുഴുവൻ കോവിഡിന്റെ ആധിയിൽ കഴിഞ്ഞ നാളുകളിൽ "We Shall Overcome" എന്ന ഓൺലൈൻ ലൈവ് എന്റർടൈൻമെന്റ് പ്രോഗാമിലൂടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഉള്ള കലാകാരന്മാരെ കലാഭവൻ ലണ്ടൻ ഏകോപിപ്പിച്ചിരുന്നു.  സംഗീതം നൃത്തം തുടങ്ങിയ കലാ സാംസ്ക്കാരിക പരിപാടികളിലൂടെ  മലയാളികൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അനുഭൂതി പകർന്നു നൽകിയ കലാഭവൻ ലണ്ടന്  ഇതിനകം നൂറുകണക്കിന് അറിയപ്പെടാത്ത കലാകാരന്മാർക്ക് അവസരം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കലാപരമായ മുപ്പതിലധികം മേഖലകളിലാണ്  പുതിയതായി പരിശീലനം ആരംഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന പരിശീലന പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 

 

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് വിഭാഗത്തിൽ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, മറ്റ് നൃത്ത വിഭാഗങ്ങളിൽ ഫോക് ഡാൻസ്, നാടോടി നൃത്തം, കേരള നടനം, സെമി-ക്ലാസിക്കൽ ഡാൻസ്, കൂടാതെ ബോളിവുഡ് ഡാൻസ് പരിശീലനവും ഉണ്ടായിരിക്കും. അസോസിയേഷനുകളുടെ വിവിധ ആഘോഷ പരിപാടികൾക്കും മത്സരങ്ങൾക്കും പങ്കെടുക്കുന്നവർക്ക് വേണ്ടി ഗ്രൂപ്പ് വിഭാഗങ്ങളായ തിരുവാതിര, സിനിമാറ്റിക് ഗ്രൂപ്പ്, ഒപ്പന, മാർഗ്ഗംകളി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകും.

 

സംഗീത പരിശീലന വിഭാഗത്തിൽ ലളിത സംഗീതം(Light Music), ശാസ്ത്രീയ സംഗീതം(Classical Music).

വാദ്യോപകരണ (Instrumental Music) വിഭാഗത്തിൽ ചെണ്ട, കീബോർഡ്, ഗിറ്റാർ, വയലിൻ,  പെർഫോമിങ് ആർട്സ് വിഭാഗത്തിൽ കഥകളി, മാർഷ്യൽ ആർട്സ് വിഭാഗത്തിൽ കളരിപ്പയറ്റ്. ഫിറ്റ്നസ് വിഭാഗത്തിൽ യോഗ, ZUMBA  തുടങ്ങിയവയുടെ  പരിശീലമാണ് ആരംഭിക്കുക. ക്ലാസുകൾ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നടത്തപ്പെടും. ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസ്സുകളുടെ ഒരു സംയുക്ത പരിശീലന പദ്ധതിയാണ് കലാഭവൻ ലണ്ടൻ അവലംബിക്കുന്നത്. തുടക്കത്തിൽ പ്രധാനമായും ലണ്ടൻ കേന്ദ്രീകരിച്ചു ആയിരിക്കും ഓഫ്‌ലൈൻ ക്ലാസുകൾ. കലാ പരിശീനത്തിനു യുകെയുടെ മറ്റു സ്ഥലങ്ങളിൽ നിന്നും ആവശ്യമുള്ളവർ ഉണ്ടെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ അവിടെയും ലഭ്യമാകുന്നതാണ്.

 

  മലയാളി അസ്സോസിയേഷനുകൾക്ക് വിവിധങ്ങളായ ആഘോഷങ്ങൾക്ക് അവിടുത്തെ അംഗങ്ങൾക്ക് പരിശീലനം ആവശ്യമുണ്ടെങ്കിൽ ഗ്രൂപ്പ് അടിസ്ഥാനമായുള്ള പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പെർഫോം ചെയ്യാനുള്ള അവസരം കലാഭവൻ ലണ്ടൻ ഒരുക്കുന്നതാണ്. കലാഭവൻ ലണ്ടന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം, കലാഭവൻ ലണ്ടൻ ഒരുക്കുന്ന സ്റ്റേജ് ഷോകൾ, മറ്റു പൊതു ഇവെന്റുകൾ കലാഭവൻ ലണ്ടൻ മറ്റു അസോസിയേഷനുകളുമായി സംയുക്തമായി നടത്തുന്ന പരിപാടികൾ. പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന കലാഭവൻ മെഗാഷോകൾ തുടങ്ങിയവയില്ലെല്ലാം പങ്കെടുക്കാൻ പരിശീലനം സിദ്ധിച്ചവർക്ക് അവസരം ലഭിക്കുന്നതാണ്.

 

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ..

കൊച്ചിൻ കലാഭവൻ അക്കാദമി ഓഫ് മ്യൂസിക് & ആർട്സ് 

Email : kalabhavanlondon@gmail.com 

Tel : 0044 7841613973 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com