ADVERTISEMENT

ഡബ്ലിൻ∙ സ്വാശ്രയ കോളജ് രംഗത്തെ കേരളത്തിലെ അതികായകൻ എന്നു വിശേഷിപ്പിക്കാവുന്ന സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (കോട്ടയം പുതുപ്പള്ളി ബാച്ച് )പൂർവ്വ വിദ്യാർഥികൾ അയർലൻഡിൽ കഴിഞ്ഞ 28 നു നടത്തിയ റീ യൂണിയൻ ഏറെ പുതുമ അർഹിക്കുന്നു . കേരളത്തിൽ അങ്ങോളമിങ്ങോളം ഇങ്ങിനെ ഒത്തു ചേരലുകൾ നടക്കാറുണ്ടെങ്കിലും രാജ്യത്തിനു പുറത്ത് ഈ ഒത്തുചേരലുകൾ വളരെ വിരളമാണ് .തികച്ചും മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ ലോകത്തെമ്പാടും ഉള്ള പ്രശസ്ത ഹോസ്പിറ്റലുകളിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ അഭിമാനർഹമായ രീതിയിൽ ജോലി ചെയ്യുന്നു.

sme-kottayam-alumni-2

 

ഓരോ വിദ്യാർഥികളും തങ്ങളുടെ കോളജ് ഓർമ്മകൾ പങ്കു വച്ചു. സമരവും പ്രണയവും ക്ലിനിക്കൽ പോസ്റ്റിങ്ങ്‌ വിഷയങ്ങളും എല്ലാം ഇന്നലെ പെയ്ത മഴ പോലെ ഓരോ മനസുകളിലേയ്ക്കും പെയ്തിറങ്ങി. അടുത്ത വർഷം മുതൽ തുടർച്ചയായി കുറച്ചു കൂടെ വിപുലമായി നടത്താനും വിദ്യാർഥികൾ തീരുമാനിച്ചു. ടീച്ചേഴ്സും വിദ്യാർഥികളും ഒരുമിച്ചു ചേർന്ന ഒത്തുചേരലിൽ ഡിജെ നെവിലിന്റെ സംഗീതം കൊഴുപ്പേകി. കൂടാതെ ഷീല പാലസിൽ നിന്നുള്ള രുചികരമായ ഭക്ഷണം ആഘോഷത്തിനു മാറ്റുകൂട്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com