ലണ്ടൻ ∙ യുകെ വെസ്റ്റ് മിഡ്‌ലാൻഡ്സിലെ ഹെറിഫോർഡ്ഷയർ സെന്റ് ബഹനാൻസ് ഇന്ത്യൻ ഒർത്തഡോക്സ് കോൺഗ്രിഗേഷനിൽ കുർബാന ആരംഭിച്ചു. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കർമികത്വത്തിലാണ് ആദ്യ കുർബാന അർപ്പിച്ചത്.
മനുഷ്യ ജീവിതം ലാളിത്യപൂർണ മായിരിക്കണമെന്നും ജീവിതത്തിൽ ഒന്നിനെക്കുറിച്ചും അധികമായി വ്യാകുലപ്പെടരുതെന്നും എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടുപോകുവാൻ ദേവാലയ ആരാധനകൾ ഇട വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുർബാനയ്ക്ക് ഫാ. വർഗീസ് മാത്യു, ഫാ. മാത്യു എബ്രഹാം എന്നിവർ സഹ കാർമികത്വം വഹിച്ചു. ഹെറിഫോർഡ്ഷയറിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിൽപ്പരം വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. എല്ലാ മാസവും നാലാം ശനിയാഴ്ചയാണ് വി. കുർബാന ഉണ്ടാവുക. ഫെബ്രുവരി മാസത്തിലെ വി. കുർബാന 25 ന് നടക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. മാത്യു എബ്രഹാം–+447787525273, ലിജു വർഗീസ് (ട്രസ്റ്റി)– +447436591703, ഷിനു കുരുവിള (സെക്രട്ടറി)– +447570232381.
ദേവാലയത്തിന്റെ വിലാസം: St Mary's Church, 29 Grandstand Road, Hereford, Post Code: HR4 9NE