ADVERTISEMENT

ലണ്ടൻ ∙ പത്താമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന് ഫെബ്രുവരി 25 ന് സട്ടൺ കാർഷാൽട്ടൻ ബോയ്സ് സ്പോർട്സ് കോളേജിൽ തിരിതെളിയും. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കും. സെമി ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം.

വൈകിട്ട് മൂന്നു മണിയോടെ ആരംഭിക്കുന്ന നൃത്തോത്സവത്തോട് അനുബന്ധിച്ചു മുരളി അയ്യരുടെ നേതൃത്വത്തിൽ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും. ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന സംഘടനയാണ് ലണ്ടൻ ഹിന്ദു ഐക്യവേദി.

തുടർച്ചയായ പത്താം വർഷം നൃത്തോത്സവം സംഘടിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് നർത്തകി ആശാ ഉണ്ണിത്താന്റെയും നർത്തകൻ വിനോദ് നായരുടെയും നേതൃത്വത്തിലുള്ള സംഘാടകർ. ആശാ ഉണ്ണിത്താൻ, വിനോദ് നായർ, സുരേഷ്ബാബു തൊടുകുഴി, രാജൻ പന്തല്ലൂർ, അശോക് കുമാർ, ജയകുമാർ ഉണ്ണിത്താൻ, ആനന്ദ് കുറുപ്പത്ത്‌, സുഭാഷ് ശാർക്കര, സന്തോഷ് കുമാർ, ബ്രിജേഷ് കുമാർ, ഓംകാർനാഥ്‌ പുലാത്തോട്ടത്തിൽ, ബാബു തെക്കേക്കുടി, ഗണേഷ് ശിവൻ, അനൂപ് ശശി, ടി. ആർ. അഭിലാഷ്, സുമിത് രാജൻ, സുനിൽ ഇടത്താടൻ, കണ്ണൻ രാമചന്ദ്രൻ, ഉണ്ണി, ഗീത വിജയലക്ഷ്മി, ശോഭന ആനന്ദ്, ഡയാന അനിൽകുമാർ, ദിവ്യ ബ്രിജേഷ്, ജിനു സുരേഷ്, രമണി പന്തല്ലൂർ, വിജി ഉണ്ണിത്താൻ, ദീപ സന്തോഷ്, ജയ അശോക്‌കുമാർ, പൂർണ്ണിമ ഓംകാർനാഥ്‌, ആര്യ അനൂപ്, സോനാ സുഭാഷ്, ജിഷ ബാബു, മഹിമ ഗണേഷ്, ഐശ്വര്യ കണ്ണൻ, പൗർണമി സുമിത്, ഗോപിക അഭിലാഷ്, വന്ദന സുനിൽ, ദീപ ഉണ്ണി തുടങ്ങിയവരാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്റെ ആഘോഷ കമ്മിറ്റി അംഗങ്ങൾ. 

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Carshalton Boys Sports College, Winchcombe Road, Sutton, SM5 1RW 

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക: ആശ ഉണ്ണിത്താൻ– 07889484066, വിനോദ് നായർ– 07782146185, സുരേഷ് ബാബു– 07828137478, സുഭാഷ് ശാർക്കര: 07519135993, ജയകുമാർ: 07515918523, ഗീത ഹരി– 07789776536, ഡയാന അനിൽകുമാർ: 07414553601.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com