ADVERTISEMENT

ലണ്ടൻ∙ ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യുകെയുടെ സുരക്ഷ ഉപദേഷ്ടാവ് ടിം ബാരോവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എത്തി. ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമ്മിഷനാണു യോഗത്തിൽ ഋഷി സുനക് അതിഥിയായി എത്തിയ വിവരം അറിയിച്ചത്.

 Also Read: ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ പ്രതികാരം; എലിസബത്ത് രാജ്ഞിയെ കൊല്ലാൻ ശ്രമിച്ച സിഖ് വംശജൻ കുറ്റം സമ്മതിച്ചു...

വ്യാപാരം, പ്രതിരോധം, ശാസ്ത്ര-സാ​ങ്കേതികവിദ്യ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണമുണ്ടാവുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു. വ്യാപാരത്തിലും പ്രതിരോധത്തിലും ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ  പ്രഖ്യാപനത്തെ ബഹുമാനത്തോടെ കാണുന്നുവെന്നും ഇന്ത്യ ഹൈക്കമ്മി‌ഷൻ അറിയിച്ചിട്ടുണ്ട്.

ബിബിസിയുടെ ഡോക്യുമെന്ററി സംബന്ധിച്ച് ഇന്ത്യയിൽ വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അജിത് ഡോവൽ യുകെയിലെത്തിയിരിക്കുന്നത്. ഇന്ത്യയും യുകെയും തമ്മിൽ മികച്ച ബന്ധമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും വ്യാപാര കരാർ സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണെന്നും ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com