റഷ്യയോടു പൊരുതാൻ ഫൈറ്റർ ജെറ്റുകൾ നൽകണമെന്ന് ബ്രിട്ടനോട് സെലൻസ്കി

1248-volodymyr-zelensky-ukraine-president
SHARE

ലണ്ടൻ ∙ റഷ്യൻ അധിനിവേശത്തെ ചെറുത്തുതോൽപിക്കാൻ ഫൈറ്റർ ജെറ്റുകൾ നൽകി സഹായിക്കണമെന്ന് ബ്രിട്ടനോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ അഭ്യർഥന. ബ്രിട്ടfഷ് സന്ദർശനത്തിനിടെ ഇന്നു രാവിലെ പാർലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് ഫൈറ്റർ ജെറ്റുകൾ നൽകി സഹായിക്കണമെന്ന് ബ്രിട്ടനോടും മറ്റ് നാറ്റോ സഖ്യകക്ഷികളോടും സെലൻസ്കി അഭ്യർഥിച്ചത്. ഇന്നു രാവിലെയാണ് സെലൻസ്കി ബ്രിട്ടനിൽ മിന്നൽ സന്ദർശനത്തിന് എത്തിയത്. പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഉച്ചയ്ക്കുശേഷം ബക്കിങ്ങാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവിനെയും സന്ദർശിച്ചു.

റഷ്യൻ അധിനിവേശത്തിന്റെ തുടക്കം മുതൽ യുക്രെയ്നൊപ്പം നിന്ന ബ്രിട്ടന് നന്ദിപറഞ്ഞായിരുന്നു സെലൻസ്കിയുടെ പ്രസംഗം. അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണെ പ്രത്യേകം സ്മരിക്കാനും അദ്ദേഹം മറന്നില്ല. അസാധ്യമെന്ന് കരുതിയ കാലത്ത് പാശ്ചാത്യശക്തികളെ ഒരുമിച്ചുനിർത്താൻ ബോറിസിന് കഴിഞ്ഞെന്ന് അദ്ദേഹം ഒർമിച്ചു. ബോറിസും തെരേസ മേയും ലിസ് ട്രസും ഉൾപ്പെടെയുള്ള മുൻ പ്രധാനമന്ത്രിമാർ സെലൻസ്കിയുടെ പ്രസംഗം കേൾക്കാൻ പാർലമെന്റിലെ വെസ്റ്റ്മിനിസ്റ്റർ ഹാളിൽ സന്നിഹിതരായിരുന്നു. 

റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് സെലൻസ്കി ബ്രിട്ടനിലെത്തുന്നത്. നേരത്തെ ബോറിസും പിന്നീട് ഏതാനും ദിവസം മുമ്പ് ഋഷി സുനകും യുക്രെയ്നിലെത്തി സെലൻസ്കിക്ക് ഐക്യദാാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം 14 ചലഞ്ചർ ടാങ്കറുകൾ ബ്രിട്ടൻ യുക്രെയ്ന് നൽകുകയും ചെയ്തു. ഇതിനു പുറമേ യുക്രെനിയൻ ഫൈറ്റർ ജെറ്റ് പൈലറ്റുമാർക്കും മറീനുകൾക്കും ബ്രിട്ടൻ പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈവർഷം തന്നെ റഷ്യയുടെ മേൽ യുക്രെയ്ൻ ആധികാരികമായ സൈനിക വിജയം നേടുന്നത് കാണാനാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്ന് സെലൻസ്കിയെ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. 

സ്വാതന്ത്ര്യത്തിനു വിജയമുണ്ടാകുമെന്നും റഷ്യ പരാജയപ്പെടുമെന്നും എംപിമാരുടെ കരഘോഷത്തിനിടെ സെലൻസ്കി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിലേക്ക് പറക്കാൻ ഞങ്ങൾക്ക് ചിറകുകളാണ് വേണ്ടത്. അതിനായി ബ്രിട്ടൻ ഉൾപ്പെടയുള്ള പാശ്ചാത്യ ശക്തികൾ യുക്രെയ്ന് കോംപാറ്റ് എയർക്രാഫ്റ്റുകൾ നൽകണം.  

തന്റെ ആവശ്യം വിശദീകരിക്കാനായി ഒരു യുക്രെനിയൻ പൈലറ്റിന്റെ ഹെൽമറ്റുമായാണ് സെലൻസ്കി പാർലമെന്റ് ഹാളിൽ എത്തിയത്. ഇത് അദ്ദേഹം സ്പീക്കർക്ക് സമ്മാനിച്ചു. അതിൽ പെർമിനറ്റ് മാർക്കർ കൊണ്ട് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ‘ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, അത് സംരംക്ഷിക്കാൻ ഞങ്ങൾക്ക് ചിറകുകൾ തരൂ.’ ശക്തിയേറിയ ഇംഗ്ലീഷ് യുദ്ധവിമാനങ്ങൾ തരുന്നതിന് മുൻകൂറായി നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സെലൻസ്കി പ്രസംഗം അവസാനിപ്പിച്ചത്. ആവശ്യം ഉന്നയിച്ച്, മറുപടിക്കു മുന്നേ അഡ്വാൻസ് നന്ദിയും പറഞ്ഞുള്ള സെലൻസ്കിയുടെ പ്രസംഗം അംഗങ്ങളിൽ ചിരിപടർത്തി. 

യുദ്ധം തുടരാനാകാത്തവിധം റഷ്യയെ തളർത്താൻ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS