ബിർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും, പ്രൊപ്പോസഡ് മിഷൻ, മിഷൻ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത്തിനാലോളം വൈദികരാണ് ധ്യാനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ മിഷൻ കേന്ദ്രങ്ങളിലും പ്രത്യേക പ്രാർഥനകള്‍ നടന്നു വരുന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും. 99 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.