ADVERTISEMENT

കോട്ടയം ∙ ഡബ്ല്യൂഎംഎഫ് കോട്ടയം ജില്ലാ ഘടകം വനിതാ ദിനത്തോടനുബന്ധിച്ചു ശനിയാഴ്ച സംഘടിപ്പിച്ച ‘ഒപ്പം’ എന്ന പരിപാടി വൻവിജയമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെ ഇടപെടലുകളുമെല്ലാമായി പരിപാടി സജീവമായി. ശനിയാഴ്ച രാവിലെ 10 മണിക്ക് റോട്ടറി ക്ലബ് ഹാളിലായിരുന്നു പരിപാടികൾ. ഉച്ചയ്ക്ക് 2.30ന് ഉച്ചഭക്ഷണത്തിനു ശേഷം സംസ്കാരിക പരിപാടികൾ ആരംഭിച്ചു. കോട്ടയം ജില്ലാ മെമ്പർ ഷൈനി ജോഷി അവതാരകയായിരുന്നു. ഡെൻസി പ്രാർഥന ചൊല്ലി.

wmf-oppam-2

ഷൈനി ജോഷി സ്വാഗതം ആശംസിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ അനു ലിബ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. നിഷ ജോസ് കെ. മാണി വനിതാ ദിന സന്ദേശം നൽകി.

wmf-oppam-3

നിഷ സ്നേഹകൂട്, രേഖ നായർ, സി. ത്രേസ്സ്യാമ്മ മാത്യു എന്നിവർ അവരവരുടെ മേഖലയിലെ സേവനങ്ങൾക്ക് ഡബ്ല്യൂഎംഎഫ് കോട്ടയം ജില്ലയുടെ പുരസ്‌കാരം ഏറ്റുവാങ്ങി. വൈഎംസിഎയിലെ കുഞ്ഞുങ്ങളുടെ അമ്മമാരെയും കുഞ്ഞുങ്ങളെ അമ്മമാരെ പോലെ ചേർത്ത് പിടിക്കുന്ന 5 സ്പെഷ്യൽ സ്കൂൾ അധ്യാപകരെയും ഒപ്പത്തിന്റെ വേദിയിൽ ആദരിച്ചു. 

wmf-oppam-4

ഗ്ലോബൽ അഡ്വൈസറി ബോർഡ്‌ അംഗം സിന്ധു സജീവ്, ഗ്ലോബൽ ഹെൽപ്ഡസ്ക് ഫെലിസിലിറ്റേറ്റർ ആനി ലിബു, കേരള സ്റ്റേറ്റ് കൗൺസിൽ വിമൻസ് ഫോറം കോഡിനേറ്റർ ലീന സാജൻ, കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് റിനി സൂരജ്, കേരള സ്റ്റേറ്റ് കൗൺസിൽ ജോയിന്റ് സെക്രട്ടറി സോഫി ജോസഫ് എന്നിവർ ക്ഷണം സ്വീകരിച്ചു എത്തിയ അതിഥികൾക്കൊപ്പം വേദി പങ്കുവെച്ചു.

wmf-oppam-5

ഗ്ലോബൽ വിമൻസ് ഫോറം സ്പോൺസർ ചെയ്ത തയ്യൽ മെഷീനുകൾ ഗ്ലോബൽ കോർഡിനേറ്റർ പൗലോസ് തേപ്പാല, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ടോം ജേക്കബ്, ഗ്ലോബൽ ഡയറക്ടർ ബോർഡ്‌ മെമ്പർ നൗഷാദ് ആലുവ, ഗ്ലോബൽ പിആർഒ റഫീഖ് മരക്കാർ, ഗ്ലോബൽ ചാരിറ്റി ഫോറം കോഡിനേറ്റർ വി.എം. സിദ്ദിഖ്, ഗ്ലോബൽ ലീഗൽ ഫോറം കോഡിനേറ്റർ ശ്രീജിത്ത്‌ പ്രേമചന്ദ്രൻ, ഗ്ലോബൽ ഇലക്ഷൻ ഫോറം കോഡിനേറ്റർ തോമസ് വൈദ്യൻ, കേരള സ്റ്റേറ്റ്കൗൺസിൽ പ്രസിഡന്റ്‌ ടി.ബി. നാസർ, കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ബിബിൻ സണ്ണി, കേരള സ്റ്റേറ്റ് കൗൺസിൽ ട്രഷറർ സി. ചാണ്ടി, കേരള സ്റ്റേറ്റ് കൗൺസിൽ ചാരിറ്റി ഫോറം കോഡിനേറ്റർ കെ.പി. നോബി തുടങ്ങിയവർ വിതരണം നടത്തി.

wmf-oppam-7

മുൻ സ്റ്റേറ്റ് പ്രസിഡന്റും ഇപ്പോഴത്തെ ഗ്ലോബൽ ചാരിറ്റി ഫോറം കോഡിനേറ്ററുമായ വി.എം. സിദ്ദിഖ് പരിപാടിയുടെ നട്ടെല്ലായിരുന്നു. ഗ്ലോബൽ അഡ്വൈസറി ബോർഡ്‌ മെമ്പർ സിന്ധു സജീവ്, ഗ്ലോബൽ ഹെൽപ്‌ഡെസ്‌ക് ഫെലിസിറ്റേറ്റർ ഡോ. ആനി ലിബൻ, ഗ്ലോബൽ കോർഡിനേറ്റർ പൗലോസ് തേപ്പാല, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ടോം ജേക്കബ്, ഗ്ലോബൽ ഡയറക്ടർ ബോർഡ്‌ മെമ്പർ നൗഷാദ് ആലുവ, ഗ്ലോബൽ അഡ്വൈസറി ബോർഡ്‌ മെമ്പർ സിറിൽ സഞ്ജു, ഗ്ലോബൽ ഇലക്ഷൻ കോഡിനേറ്റർ തോമസ് വൈദ്യർ, ഗ്ലോബൽ ലീഗൽ ഫോറം കോഡിനേറ്റർ ശ്രീജിത്ത്‌ പ്രേമചന്ദ്രൻ, ഗ്ലോബൽ പിആർഒ റഫീഖ് മരക്കാർ, ഗ്ലോബൽ മലയാളം മിഷൻ കോഡിനേറ്റർ ജെയ്സൺ കാളിയാനിൽ തുടങ്ങി എല്ലാവർക്കും കോട്ടയം ജില്ലാ പ്രസിഡന്റ് കബീർ റഹ്മാൻ നന്ദി അറിയിച്ചു.

wmf-oppam-6

കൂടാതെ, പരിപാടിയുടെ വിജയത്തിനായി വിവിധ മേഖലകളിൽ സഹായവുമായി എത്തിയ എല്ലാവരോടും കബീർ റഹ്മാൻ തന്റെ നന്ദി അറിയിച്ചു. തുടർന്നും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

wmf-oppam-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com