യൂറോപ്പിലെ മികച്ച വിമാനത്താവളമായി റോമിലെ ഫ്യുമിചിനോ: പുരസ്‌കാരം തുടർച്ചയായ ആറാം വർഷം

fiumicino--airport
SHARE

റോം ∙ ഫ്യുമിചിനോ എയർപോർട്ട് തുടർച്ചയായ ആറാം വർഷവും യൂറോപ്പിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം നേടി. ലിയനാർഡോ ഡാവിഞ്ചി എയർപോർട്ട് എന്നുകൂടി അറിയപ്പെടുന്ന റോമിലെ ഫ്യുമിചിനോ വിമാനത്താവളം 40 ദശലക്ഷത്തിലധികം യാത്രക്കാരുള്ള വിഭാഗത്തിലാണ് യൂറോപ്പിലെ മികച്ച വിമാനത്താവളമായി വീണ്ടും ചരിത്രത്തിൽ ഇടംനേടിയത്.

Read also : ജർമനിയിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തില്‍ 10% വര്‍ധന

ലോകമെമ്പാടുമുള്ള 350 ലധികം വിമാനത്താവളങ്ങളിലെ ഗുണനിലവാരം പരിശോധിക്കുന്നതിനായി യാത്രക്കാരെ നേരിട്ടുകണ്ട് അഭിമുഖം നടത്തുന്ന രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) ആണ് ഇത്തരത്തിൽ അംഗീകാരം നൽകുന്നത്. എസിഐ സർവേകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ വിമാനത്താവളം തുടർച്ചയായി ആറാംവർഷവും ഈ പുരസ്‌കാരം നേടുന്നത്. 

fiumicino-airport-2

ഏറ്റവും അർപ്പണബോധമുള്ള ജീവനക്കാർ ജോലിചെയ്യുന്ന എയർപോർട്ട്, ഏറ്റവും മനോഹരമായ എയർപോർട്ട്, ഏറ്റവും വൃത്തിയുള്ള എയർപോർട്ട് എന്നിവയ്ക്കുള്ള എസിഐ അവാർഡുകളും ഫ്യുമിചിനോയ്ക്കു ലഭിച്ചു. ഈ വർഷമാദ്യം രാജ്യാന്തര വിമാനത്താവള മേഖലയിലെ പ്രിൻസിപ്പൽ റേറ്റിങ് ആൻഡ് അസസ്‌മെന്റ് കമ്പനിയായ സ്കൈട്രാക്സിൽ നിന്ന് ഏറ്റവും ഉയർന്ന 5-സ്റ്റാർ എയർപോർട്ട് റേറ്റിങ് നേടിയതിനു തൊട്ടുപിന്നാലെയാണ് പുതിയ നേട്ടവും ഫ്യുമിചിനോയെ തേടിയെത്തിയത്.

English Summary : Rome's Fiumicino wins Europe's best airport award for sixth year in a row

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS