പ്രസ്റ്റൺ∙ പ്രസ്റ്റൺ ഷട്ടിൽ ക്ലബ്ബിന്റെ നാലാമത് ഇന്റെർണൽ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് 18 ശനിയാഴ്ച നടക്കും. രാവിലെ എട്ട് മണി മുതൽ ഒരു മണി വരെ വെസ്റ്റ് വ്യൂ ലിഷർ സെന്ററിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക. ഒന്നാം സമ്മാനമായി 51 പൗണ്ടും രണ്ടാം സമ്മാനമായി 31 പൗണ്ടും നൽകും.
സ്പോൺസർമാരില്ലാതെ നടത്തുന്ന ടൂർണമെന്റിൽ റജിസ്‌ട്രേഷൻ ഫീസ് ആയി 10 പൗണ്ടാണു നൽകേണ്ടത്. ടൂർണമെന്റിനു ശേഷം ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും ടൂർണമെന്റിൽ തുടക്കക്കാർ ഉൾപ്പടെയുള്ളവർക്ക് മത്സരിക്കാനുള്ള അവസരം ഉണ്ടെന്നും ഷട്ടിൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
• ബിജു സൈമൺ +447414449397
ടൂർണമെന്റ് നടക്കുന്ന സ്ഥലം:-
West View Leisure Centre,
Ribbleton Ln, Preston
Post Code: PR1 5EP