ADVERTISEMENT

നൂറന്‍ബര്‍ഗ് ∙ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ജർമനി സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ മലങ്കര സഭയുടെ കുര്‍ബാന ജർമനിയിലെ നൂറന്‍ബര്‍ഗില്‍ ആരംഭിച്ചു. മാര്‍ച്ച് 12നു രാവിലെ 11ന് സെന്റ് സെബാൾഡ് കത്തോലിക്ക പള്ളിയിൽ (VonSodenStraße 26, 90475 nuernberg) നടന്ന പ്രഥമ കുര്‍ബാനയ്ക്ക് വികാരി റവ. ഫാ. രോഹിത് സ്‌കറിയ ജോർജി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

malankara-orthodox-church-started-in-nuremberg

 

malankara-orthodox-church-started-in-nuremberg2

ബയേണ്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുത്തു. സെന്റ് സെബാൾഡ് കത്തോലിക്ക പള്ളി വികാരി ഫാ. ബുര്‍ക്കാര്‍ഡ് ലെന്‍സ് ഇടവകയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്നും ആരാധനകള്‍ നടത്തുവാനുള്ള എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

malankara-orthodox-church-started-in-nuremberg1

 

മാസത്തിലൊരിക്കല്‍ കുര്‍ബാന നൂറന്‍ബര്‍ഗില്‍ നടത്തും. അടുത്ത കുര്‍ബാന ഏപ്രില്‍ മാസം 16ന് ഞായറാഴ്ച രാവിലെ 11 നു നടക്കും. വിവരങ്ങള്‍ക്ക്: +4917661997521. www.iocgermany.church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com