ADVERTISEMENT

ലിവർപൂൾ ∙ ലിവർപൂളിലെ ക്നാനായ യുവജന സംഘടനയായ കെസിവൈഎൽ ലോക മാതൃദിനത്തിൽ ‘മമ്മിയും ഞാനും’ ആഘോഷിച്ചു. കെസിവൈഎൽ അംഗങ്ങൾ ചേർന്ന് മെനോറ തെളിച്ചുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് അമ്മമാർ ഒരുമിച്ചു ചേർന്ന് കേക്ക് മുറിച്ചു.

kcyl-mothers-day-2

 

kcyl-mothers-day-3

അമ്മമാരെ ആദരിച്ചുകൊണ്ടു കെസിവൈഎൽ പ്രവർത്തകരും കുട്ടികളും നടത്തിയ വിവിധ പരിപാടികൾ വളരെയേറെ പുതുമയാർന്നതും കൗതുകകരവുമായിരുന്നു. അമ്മയും മക്കളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കോട്ടയം രൂപതയുടെ കെസിവൈഎൽ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

kcyl-mothers-day-4

 

ആഘോഷങ്ങൾക്ക് ആൽവിൻ ബിനോയ്, ക്രിസ്റ്റിന ലാലു, ഡോണ ബേബി, അലാന ഗ്രേസ് രാജു, ജൂഡ് ലാലു എന്നിവർ നേതൃത്വം നൽകി. മാതൃദിനാഘോഷ പരിപാടികൾക്ക് ലിവർപൂൾ ക്നാനായ പ്രസിഡണ്ട് ലാലു തോമസ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com