ADVERTISEMENT

സോമർസെറ്റ്∙ യുകെയിൽ ഏപ്രിൽ 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടില്‍ നിന്ന് 10.42 പൗണ്ടായി ഉയരും. അതായത് ഏകദേശം 1000 ഇന്ത്യൻ രൂപക്ക് തുല്യമായ തുക. ജോലി ചെയ്യുന്ന വ്യക്തികളുടെ പ്രായത്തെ അടിസ്ഥാനമാക്കിയാണ്  യുകെയിൽ മിനിമം വേതനം നിശ്ചയിച്ചിട്ടുള്ളത്.

 

ഇതിൻ പ്രകാരം16 മുതൽ 17 വരെ പ്രായമുള്ളവരുടെ വേതനം 4.81 ൽ നിന്ന് 5.28 ആയി ഉയരും. 18 മുതല്‍ 20 വരെ പ്രായമുള്ളവരുടെ മിനിമം വേതനം 6.83 പൗണ്ടില്‍ നിന്ന് 7.49 പൗണ്ടായും ഉയരും. 21, 22 ഉം വയസ്സുള്ളവരുടേത് 9.18 പൗണ്ടില്‍ നിന്നും 10.18 പൗണ്ടായാണ് വര്‍ധിക്കുന്നത്. അപ്രന്റീസ് റേറ്റ് 4.81 പൗണ്ടില്‍ നിന്നും 5.28 പൗണ്ടായും അക്കൗമെഡേഷൻ ഓഫ്‌സെറ്റ് 8.70 പൗണ്ടില്‍ നിന്ന് 9.10 പൗണ്ടായി വര്‍ധിക്കും.

 

2024 ആകുമ്പോഴേക്കും നാഷണല്‍ ലിവിങ് വേജ് മീഡിയന്‍ വരുമാനത്തിന്റെ മൂന്നില്‍ രണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോ പേ കമ്മീഷന്‍ വർധന വരുത്തിയ ശുപാര്‍ശ സമര്‍പ്പിച്ചത്. ഒരു പൂര്‍ണ്ണസമയ ജോലിക്കാരന് ഈ വര്‍ധനവോടെ പ്രതിമാസം 150 പൗണ്ടാണ് അധികമായി ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com