ലണ്ടൻ ∙ ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ 'നിറവ്' ഷോർട്ട് ഫിലിം റിലീസ് ചെയ്തു. നന്മ വറ്റാത്ത ഒരു സമൂഹത്തെ എന്നും നിലനിർത്തുവാൻ കഴിയണം, ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ ആ ദിവസം നൽകിയ സന്തോഷം ജീവിതത്തെ ധന്യമാക്കും എന്നത് തീർച്ചയാണ്. സമൂഹത്തിൽ കൊച്ച് കൊച്ച് നന്മകൾ ചെയ്യുബോൾ കിട്ടുന്ന സന്തോഷം എത്ര വില കൊടുത്താലും കിട്ടില്ല എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിക്കാൻ ഇതിൽ അഭിനയിച്ച എല്ലാവർക്കും സാധിച്ചു.
ഷിജോ സെബാസ്റ്റ്യൻ രജനയും സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചത് ബിജു തോമസ്, ജിയോ വാഴപ്പിള്ളി, ബിജി ബിജു, സീന ബോസ്‌കോ, ശിൽപ തോമസ് എന്നിവരാണ്. സെഹിയോൻ ഹോളി പിൽഗ്രിം ചാനലിൽ റിലീസ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമാണ് ഇതിനോടകം നേടാൻ സാധിച്ചത്.
https://youtu.be/x6_qRTSbr2o