രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ഐഒസി പ്രവർത്തകർ ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ പ്രതിഷേധിക്കും

rahul
SHARE

ലണ്ടൻ∙ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ പ്രവർത്തകർ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ ഒത്തുകൂടും. ലണ്ടൻ സ്‌ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്കു മുന്നിൽ തികച്ചും സമാധാനപരമായി നടത്തുന്ന പ്രതിഷേധ യോഗത്തിന് യുകെയിലെ ഐഒസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ നേതൃത്വം നൽകും.

oicc-rahulgandhi1

പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുകെയിലെ കോൺഗ്രസ്‌ അനുഭാവികൾ കൃത്യം 2 മണിക്ക് മുൻപായി ലണ്ടൻ ഗാന്ധി സ്‌ക്വയറിൽ എത്തി ചേരണമെന്ന് ഐഒസി യുകെ വൈസ് പ്രസിഡന്റ് ഗുർമിന്ദർ റാന്തവ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ എന്നിവർ അറിയിച്ചു. ഇന്ന് ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയുടെ നേതൃത്വത്തിൽ ചേർന്ന ഐഒസിയുടെ ഓൺലൈൻ നേതൃയോഗത്തിലാണു പ്രതിഷേധ പരിപാടികൾക്കു രൂപം നൽകിയത്.

Read Also: സാമ്പത്തിക പ്രതിസന്ധി: ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍

നേതൃയോഗത്തിന്റെ തീരുമാന പ്രകാരം വിവിധ രാജ്യങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്തും. സോഷ്യല്‍ മീഡിയ, വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമാവധി ഉപയോഗിച്ച് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും ജനാധിപത്യ വിരുദ്ധമായ സംഘപരിവാര്‍ ഗൂഢാലോചനകളും ദേശവിരുദ്ധ നയങ്ങളും ചോദ്യം ചെയ്യുന്നവരെ തുറങ്കലിലടക്കുന്ന സ്വേച്ഛാധിപത്യ ഭരണത്തെ പരമാവധി തുറന്നു കാട്ടുന്നതിനും എതിരെ പ്രചാരണം നടത്താനും തീരുമാനമെടുത്തു.

oiccpic

യോഗത്തിൽ അനുരാ മത്തായി, ഡോ. ആതിര കൃഷ്ണ എന്നിവര്‍ കോര്‍ഡിനേറ്റേഴ്സായിരുന്നു. ഗുല്‍മിന്ദര്‍ റാന്തവ, മായങ്ക് ജെയിന്‍, ബോബിന്‍ ഫിലിപ്പ്, വിക്രം ദുഹാൻ, സുധാകര്‍ ഗൗഡ, രാകേഷ് കുമാര്‍, ഡോ.ജെ രത്നകുമാര്‍, വീരേന്ദ്ര വശിഷ്ട്, അമിത് വാങ്കഡെ, അജിത് മുതയില്‍ എന്നിവരുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള നേതാക്കൾ പങ്കെടുത്തു.

പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുകെയിലെ കോൺഗ്രസ്‌ അനുഭാവികൾ കൃത്യം രണ്ടുമണിക്ക് മുൻപായി ലണ്ടൻ ഗാന്ധി സ്‌ക്വയറിൽ എത്തി ചേരണമെന്ന് ഐഒസി യുകെ വൈസ് പ്രസിഡന്റ് ഗുർമിന്ദർ റാന്തവ അറിയിച്ചു. ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയുടെ നേതൃത്വത്തിൽ ചേർന്ന ഐഒസിയുടെ ഓൺലൈൻ നേതൃയോഗത്തിലാണ് പ്രതിഷേധ പരിപാടികൾക്കു രൂപം നൽകിയത്. നേതൃയോഗത്തിന്റെ തീരുമാന പ്രകാരം വിവിധ രാജ്യങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്തും.

English Summary: indian overseas congress workers in the uk expressed their solidarity with congress leader rahul gandhi.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS