ഗാൽവേ ഇന്ത്യൻസ് ഇൻഡോർ പ്രീമിയർ ലീഗിൽ വിജയികളായി ഗാൽവേ ടൈറ്റൻസ്

galwe
SHARE

ഗാൽവേ∙ ഗാൽവേ ഇന്ത്യൻസ് ക്രിക്കറ്റ്ക്ലബ് സെന്റ്  മേരീസ് കോളജ്  ഇൻഡോർ കോർട്ടിൽ നടത്തിയ പ്രഥമ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ കരുത്തരായ ടുവും ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബിനെ ഫൈനലിൽ പരാജയപ്പെടുത്തി "ഗാൽവേ ടൈറ്റൻസ്  "ചാംപ്യന്മാരായി അയർലൻഡിന്റെ  വിവിധ പ്രദേശങ്ങളിൽ നിന്നു പങ്കെടുത്ത 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് രണ്ടു ദിവസമായാണു നടന്നത്. ആവേശകരമായ ഫൈനലിൽ ടൈറ്റൻസ്  മുന്നോട്ടു വച്ച  6 ഓവറിൽ 119 എന്ന സ്കോർ ലക്ഷ്യമാക്കി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടുവും ടൈഗേഴ്‌സിന് 106 റൺസ്  എടുക്കാനേ സാധിച്ചുള്ളു"

സോഫ്റ്റ് ബോൾ ടൂർണമെന്റിലെ എക്കാലത്തെയും വലിയ ക്യാഷ് അവാർഡായി 1000 യൂറോയും എവർറോളിങ് ട്രോഫിയും വിജയികൾക്കു ലഭിച്ചു. റണ്ണേഴ്‌സ് അപ്പിന് 500 യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു. മികച്ച കളിക്കാരനായി ടൈറ്റൻസിന്റെ "വിശാൽ തിരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെന്റിന്റെ പ്രധാന സ്പോൺസേഴ്സ് ആയ ഏഷ്യലാൻഡ് ഗാൽവേ കറി ആൻഡ് സ്‌പൈസ്  ഗാൽവേ മാനേജ്മെന്റ് വിജയികൾക്കു  സമ്മാനം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA