ADVERTISEMENT

ലണ്ടൻ ∙ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായിരുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ പ്രവർത്തകർ ലണ്ടൻ പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിൽ പുഷ്‌പാഞ്‌ജലി അർപ്പിച്ചതിനു ശേഷം ആരംഭിച്ച പ്രതിഷേധ സംഗമം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ ഉദ്ഘാടനം ചെയ്തു.

 

ioc-protest-meeting3

ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും പ്രത്യാശയുമായ രാഹുൽ ഗാന്ധിയെ ഭാരതജനത ആഗ്രഹിക്കുന്ന തലത്തിലെത്തിച്ചു നൽകാൻ ഓരോ കോൺഗ്രസുകാരനും ബാധ്യതയുണ്ടെന്ന് കമൽ ദലിവാൾ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ ഏവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുവാൻ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കമൽ കൂട്ടിച്ചേർത്തു.

ioc-protest-meeting2

 

ioc-protest-meeting1

ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിന് അഭിമുഖമായും മഹാത്‌മാ ഗാന്ധിയുടെ പ്രതിമയോട് ചേർന്നും നിന്ന് ഐഒസി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. ‘വെള്ളക്കാരെ തുരത്തിയ ഞങ്ങൾ കൊള്ളക്കാരെ തുരത്തിടും തീർച്ച', 'രാഹുൽ ഗാന്ധി നയിച്ചോളൂ ഭാരത ജനത പിന്നാലെ', 'മോദി-അദാനി ബന്ധങ്ങൾ ഇന്ത്യാ രാജ്യത്തിനു ബാധ്യത' എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങൾ. മോദിക്ക് എതിരെ രൂക്ഷ വിമർശനം നടത്തുന്ന പ്ലകാർഡുകളുമേന്തിയാണ് പ്രവർത്തകർ പ്രതിഷേധ സംഗമത്തിൽ പടുത്തത്.

ioc-protest-meeting

 

പ്രതിഷേധ സംഗമത്തിൽ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗുർമിന്ദർ റന്തവാ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, നേതാക്കളായ ചേതൻ ശർമ്മ, സുധാകർ ഗൗഡ, തോമസ് ഫിലിപ്പ്, പ്രിയംവദ ഠാക്കൂർ, അജിത് മുതയിൽ എന്നിവർ പ്രസംഗിച്ചു. അപ്പച്ചൻ കണ്ണഞ്ചിറ, ബിജു ജോർജ്, ജോർജ് ജേക്കബ്, അഷ്‌റഫ്, ജോർജ്, അശ്വതി നായർ, ജോയൽ, ജോൺ ചാൾസ് മണി, അഷ്റ അംജ്ജും, ഇമാം ഹഗ്, രാകേഷ് ബിക്കുമണ്ഡൽ, ബൽജിന്ദർ ജയിൻപുരി എന്നിവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.

 

മോദിയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുന്നതിനുള്ള തുടക്കമാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയെന്ന് ഐഒസി നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോൾ നടന്നതെന്ന് നേതാക്കൾ പറഞ്ഞു. പ്രതിഷേധ സംഗമത്തിന് ശേഷം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ലണ്ടൻ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പിൽ വെൽബീയിങ്‌ ആൻഡ് കമ്മ്യൂണിറ്റി ഓഫീസറായി വിജയിച്ച ഐഒസി കേരള ചാപ്റ്റർ അംഗം ബിബിൻ ബോബച്ചനെ ഐഒസി നാഷനൽ കമ്മിറ്റി ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com