യുകെയിൽ വീണ്ടും ശാലോം ഫെസ്റ്റിവൽ; ജൂലൈ 9ന് ഉദ്ഘാടനം

shalom-festival
SHARE

ലണ്ടൻ ∙ യുകെയിൽ വീണ്ടും ശാലോം ഫെസ്റ്റിവെൽ. ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ’ (സങ്കീ. 46:8) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഫെസ്റ്റിവൽ ജൂൺ ഒൻപതിന് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. വൂസ്റ്റർഷെയറിലെ പയനിയർ സെന്ററാണ് വേദി.

ജൂൺ ഒൻപത് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 11ന് വൈകിട്ട് മൂന്നു വരെയാണ് ഫെസ്റ്റിവൽ. മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സിഎംഐ, ഫാ. ജിൽറ്റോ ജോർജ് സിഎംഐ, ബ്രദർ തോമസ് കുമളി എന്നിവരാണ് മുതിർന്നവരുടെ സെഷനുകൾ നയിക്കുക.

കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ശുശ്രൂഷകൾ ‘യൂത്ത് 2000 യുകെ’ നയിക്കും. കിഡ്‌സ്, പ്രീ ടീൻ, ടീൻസ് എന്നീ വിഭാഗങ്ങളിലായി പ്രത്യേകം ക്രമീകരിക്കുന്ന സെഷനുകളും സവിശേഷതയാണ്. ബിനോയി ദേവസ്യ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും സന്ദർശിക്കുക: shalommedia.org/festival

ഫോൺ: റോണി ജേക്കബ് 07737645177, അനൂപ് കുര്യൻ 07533640833, രാജു ജോസ് 07939945138, ബിനോ മാത്യു 07939905143, സോണി ആന്റണി (വെയിൽസ്) 07475898777, ഷാജി കൊറ്റിനാട്ട് (സ്‌കോട്ട്‌ലൻഡ്) 07897350019.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS