കലാകേരളം ഗ്ലാസ്ഗോയ്ക്ക് നവനേതൃത്വം

main
SHARE

എഡിൻബറോ∙ കലാകേരളം ഗ്ലാസ്ഗോയെ നയിക്കാൻ പുതിയ നേതൃത്വം. പ്രസിഡന്റായി മിനി സേവ്യറും വൈസ് പ്രസിഡന്റായി ഡെയ്സി സിബിയും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വനിതകള്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെടുന്നത്. സെക്രട്ടറിയായി ജയ്ബി പോളും ജോയിന്റ് സെക്രട്ടറിയായി അലൻ ബാബുവും ട്രഷററായി തോമസ് വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. 

new 2

റെജി ജോസഫ്, നിക്കി ബോയ് ജൂലിയാനസ്, ജോജി സെബാസ്റ്റ്യൻ, ടെസ്സി കാട്ടടി, സിസ് മോൾ ഷൈൻ, സ്റ്റെല്ലാ മാത്യു, നയന ജയിൻ, നേഹ ടോമി, ഡെൽന തോമസ്, ഡിയ തോമസ്, ജെസ്വിൻ കാട്ടടി, സാം സോജോ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. മെയ് ഒന്നിനു കാമ്പുസ്ലാംഗിൽ വെച്ചു നടത്തുന്ന വാർഷികാഘോഷത്തോടു കൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു ആരംഭം കുറിക്കും. വാർഷികാഘോഷത്തിൽ കലാകാരികളും കലാകാരന്മാരും അണിനിരക്കുന്ന കലാ സന്ധ്യയ്ക്കു തിരി തെളിയും.

new-3
new-1
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS