ADVERTISEMENT

മാഞ്ചസ്റ്റർ ∙ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ നാഷനൽ ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിൽ മാഞ്ചസ്റ്റർ റീജനിൽ നിന്നുള്ള നസറുൾ കരീം– ഈതൻ ഡാലി സഖ്യത്തിനു വിജയം. മാഞ്ചസ്റ്റർ സെന്റ് പോൾസ് കാത്തലിക് ഹൈസ്കൂളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ 12 റീജിനൽ മത്സരങ്ങളിൽ നിന്നും വിജയിച്ചെത്തിയ 32 ടീമുകളാണ് മാറ്റുരച്ചത്. 

sameeksha-uk-badminton-2

നസറുൾ കരീം–ഈതൻ ഡാലി സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോൾ ഫൈനലിൽ വാശിയോടെ പോരാടിയ കെറ്ററിംഗ് റീജിയനിൽ നിന്നുള്ള മേബിൾ മനോ കുര്യൻ– ജ്യൂവൽ മനോ കുര്യൻ സഖ്യത്തിനു രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കെവൻട്രി റീജിയനിൽ നിന്നുള്ള ജോബി ജോർജ്–ജിസ്‌മോൻ സഖ്യം മൂന്നാം സ്ഥാനവും ഇപ്‌സ്‌വിച്ച് റിജിയണിലെ ലെവിൻ മാത്യു–മാത്യു കെ ചെറിയാൻ സഖ്യം നാലാം സ്ഥാനവും നേടി.

sameeksha-uk-badminton-3

ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിങ്ങ് ട്രോഫിയും മറ്റു വിജയികൾക്ക് യഥാക്രമം 501 പൗണ്ടും ട്രോഫിയും 251 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിച്ചു. ഗുഡീസ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, കിയാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ആദീസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻ തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

sameeksha-uk-badminton-4

രാവിലെ 10 മണിയോടെ ആരംഭിച്ച മത്സരങ്ങൾ മേയർ ഡോണ ലുഡ്ഫോർഡ് ഉദ്ഘാടനം ചെയ്തു. സമീക്ഷ യുകെ ഷെയർ & കെയർ പ്രൊജക്ടിനെ അഭിനന്ദിച്ച മേയർ മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും നടത്തി. മത്സരങ്ങൾ വൈകിട്ട് ആറുവരെ നീണ്ടു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ മൽസരം കാണാൻ എത്തി. 

sameeksha-uk-badminton-5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com