ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ദ്രുതഗതിയിലുള്ള പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ വേതന വർധന ആവശ്യപ്പെട്ട് 24 മണിക്കൂര്‍ പണിമുടക്ക് നടത്തിയതിനാല്‍ രാജ്യം നിശ്ചലമായി. ജർമനിയിലെ വ്യോമ ഗതാഗതവും റെയില്‍ സേവനവും തിങ്കളാഴ്ച നിര്‍ത്തിവച്ചിരുന്നു. ജനകീയ പണിമുടക്ക് വിജയകരമാണെന്ന് യൂണിയനുകളായ ഇവിജി വേര്‍ഡിയും അറിയിച്ചു. ദേശീയ റെയില്‍വേ  ദീര്‍ഘദൂര, പ്രാദേശിക സർവീസുകൾ റദ്ദാക്കിയതിന് ശേഷം ബര്‍ലിനിലെ തിരക്കുള്ള സെന്‍ട്രല്‍ ട്രെയിന്‍ സ്റേറഷന്‍ നിശബ്ദമായിരുന്നു.

 

രാജ്യത്തെ ഏറ്റവും വലിയ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെയും മ്യൂണിക്ക് എയര്‍പോര്‍ട്ടിലെയും സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വെര്‍ഡി 2.5 ദശലക്ഷം പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്നു, അതേസമയം റെയില്‍വേയിലും ബസ് കമ്പനികളിലും 230,000 തൊഴിലാളികളെ ഇവിജി പ്രതിനിധീകരിക്കുന്നു.

 

തൊഴിലുടമകളും സംസ്ഥാന, പൊതുമേഖലാ കമ്പനികളും, ഈ വര്‍ഷവും അടുത്ത വര്‍ഷവും 1,000, 1,500 യൂറോ വീതമായി രണ്ട് ഒറ്റത്തവണ പേയ്മെന്റുകള്‍ക്കൊപ്പം അഞ്ച് ശതമാനം വർധനവ് വാഗ്ദാനം ചെയ്തുവെങ്കിലും യൂണിയന്‍ ആവശ്യങ്ങള്‍ നിരസിച്ചു, പകരം.

പ്രതിമാസ ശമ്പളത്തില്‍ 10.5 ശതമാനം വർധനവ് വെര്‍ഡി ആവശ്യപ്പെടുന്നു. അതേസമയം ഇവിജി 12 ശതമാനം വർധനവ് ആണ് തേടുന്നത്. പണിമുടക്ക് ഏകദേശം 380,000 വിമാന യാത്രക്കാരെ ബാധിച്ചുവെന്ന് ജർമന്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com