ഫ്രാന്‍സിസ് മാര്‍പാപ്പ കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരും
Mail This Article
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ശാന്തമായ ഒരു രാത്രി ചെലവഴിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കുറച്ച് ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് വക്താവ് അറിയിച്ചു.
ഈസ്ററര്‍ ആഘോഷങ്ങള്‍ക്ക് മുഖ്യ കാർമികത്വം വഹിക്കാന്‍ മാര്‍പാപ്പയ്ക്ക് ആകുമോ എന്നു വ്യക്തമല്ല.. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കത്തോലിക്കാ സഭയുടെ തലവനുവേണ്ടി പ്രാർഥനയിലാണ്. തനിക്ക് ലഭിച്ച നിരവധി സന്ദേശങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്പര്‍ശിക്കുന്നുവെന്നും അടുപ്പത്തിനും പ്രാർഥനയ്ക്കും നന്ദിയുണ്ടെന്നും വക്താവ് ബ്രൂണി പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം വൈറ്റ് ഹൗസില്‍ നടന്ന സ്വീകരണത്തില്‍ മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർഥിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആഹ്വാനം ചെയ്തു.
English Summary : Pope to stay in hospital for few days after respiratory infection diagnosis