ADVERTISEMENT

കേംബ്രിജ് ∙ യുകെ കേംബ്രിജ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ വി. വാരാചരണ ശ്രുശൂഷകൾ ഏപ്രിൽ രണ്ടു മുതൽ നടക്കുമെന്ന് ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് അറിയിച്ചു. ഏപ്രിൽ രണ്ട് ഞായറാഴ്ച രാവിലെ 9 ന് പ്രഭാത നമസ്കാരം, 9.30 ന് ഓശാന ശ്രുശൂഷഎന്നിവ നടക്കും. ഏപ്രിൽ അഞ്ചിനു ബുധനാഴ്ച വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരം 6.30 ന് പെസഹ വ്യാഴത്തോട് അനുബന്ധിച്ചുള്ള കുർബാന, 8.30 ന് നേർച്ച എന്നിവ നടക്കും.

ഏപ്രിൽ ഏഴിന് വെള്ളിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരവും ദുഃഖ വെള്ളി ശ്രുശൂഷകളും നടക്കും. ഏപ്രിൽ എട്ടിന് ശനിയാഴ്ച വി. ശനി ശ്രുശൂഷകൾ രാവിലെ എട്ടിന ുആരംഭിക്കും. അന്ന് തന്നെ വൈകിട്ട് ആറിന് ഈസ്റ്റർ ദിന ശ്രുശൂഷകൾ ഉണ്ടായിരിക്കും. പള്ളിയിലെ വി. വാരാചരണ ശ്രുശൂഷകൾക്ക് ഫാ. ബിദീഷ് മാത്യു (റോം) മുഖ്യ കാർമികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി ജോസഫ് തോമസ്, സെക്രട്ടറി സാം എബ്രഹാം എന്നിവർ പറഞ്ഞു.

ഇടവക പൊതുയോഗം 2023-24 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. മാത്യുസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ട്രസ്റ്റിയായി ബിനോജ് വർഗീസും സെക്രട്ടറിയായി റോബിൻ തോമസും തിരഞ്ഞെടുക്കപ്പെട്ടു. മാനേജിങ്‌ കമ്മിറ്റി അംഗങ്ങളായി കെമിൽ തോമസ്, റെജി തോമസ്, മിനി സജി, സാബു ജോൺ, അനീഷ്‌ തോമസ് ജോൺ, ജിതോഷ് ജോൺ, ബിനു ചെറിയാൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഏബ്രഹാം മാത്യുവാണ് ഓഡിറ്റർ. സൺ‌ഡേ സ്കൂൾ ഹെഡ് ടീച്ചറായി മനോജ്‌ കെ വർഗീസ്, യുവജന പ്രസ്ഥാനം പ്രതിനിധിയായി ഗ്രേസ് ചെറിയാൻ, മർത്തമറിയം സമാജം പ്രതിനിധിയായി ഷേർലി ചെറിയാൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മാനേജിങ് കമ്മിറ്റിയിലേക്ക് എക്സ് ഓഫിഷ്യോ അംഗങ്ങളായി ജോസഫ് തോമസ്, സാം എബ്രഹാം എന്നിവരെ നാമനിർദ്ദേശം ചെയ്തു.

ദേവാലയത്തിന്റെ വിലാസം: Church Ln, Papworth Everard, Cambridge CB23 3QN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com