ADVERTISEMENT

സൂറിക് ∙ ഫ്രാൻസിൽ താമസിക്കുന്നവരിലെ പത്തിലൊന്ന് പേരും വിദേശത്തു ജനിച്ചവരാണെന്ന് ഫ്രഞ്ച് നാഷനൽ സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടമെന്റ് - ഇൻസീ വ്യക്തമാക്കുന്നു. 2021 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ 70 ലക്ഷം ആളുകൾ വിദേശത്തു ജനിച്ചവരാണ്. ഇത് ഫ്രാൻസിലെ ജനസംഖ്യയുടെ 10.3 ശതമാനത്തോളം വരും. കുടിയേറ്റക്കാരിലെ 12 ശതമാനം വീതം അൾജീരിയയിലും, മൊറോക്കോയിലും, നാലു ശതമാനം ടുണീഷ്യയിലും ജനിച്ചവരാണെന്നും പഠനം പറയുന്നു.

Read also : തിരഞ്ഞെടുപ്പ് ചൂടിൽ ഫിൻലൻഡ്; മാറ്റുരയ്ക്കാൻ മലയാളിയും

1968 ലെ കണക്കനുസരിച്ചു ഫ്രഞ്ചു ജനതയിലെ 6.5 ശതമാനമായിരുന്നു വിദേശത്ത് നിന്ന് വന്നത്. അരനൂറ്റാണ്ട് മുമ്പ് കുടിയേറ്റക്കാർ കൂടുതലും തെക്കൻ യൂറോപ്പിൽ നിന്നായിരുന്നെങ്കിൽ, സമീപ വർഷങ്ങളിൽ കൂടുതലും വടക്കൻ  ആഫ്രിക്ക, സബ്-സഹാറൻ ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നാണ്. യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാരിൽ പോർച്ചുഗൽ - എട്ട്, ഇറ്റലി - നാല്, സ്‌പെയിൻ, തുർക്കി - മൂന്ന് വീതം എന്നിങ്ങനെയാണ് ശതമാനകണക്കുകളിൽ മുന്നിൽ. 

ഫ്രാൻസിൽ കുടിയേറിയ മൂന്നാം തലമുറയിലെ 10 ൽ ഒമ്പത് പേരുടെയും മുത്തച്ഛന്മാരിലും മുത്തശ്ശിമാരിലും പകുതിമാത്രമാണ് വിദേശവേരുകളുള്ളവർ. മറുപകുതി തദ്ദേശീയ പാരമ്പര്യമുള്ളവരാണ്. ഫ്രാൻസിൽ കുടിയേറിയവരിലെ പകുതിയിലധികവും സ്ത്രീകളാണ്‌. ഭൂരിഭാഗം പേരും പാരീസ് ഉൾപ്പെടെയുള്ള വൻ നഗരങ്ങളെയാണ് താവളമാക്കിയത്. അതുകൊണ്ടുതന്നെ ഫ്രഞ്ചു നഗരങ്ങളിലെ ജനസംഖ്യയുടെ അഞ്ചിലൊന്നും വിദേശ പാരമ്പര്യമുള്ളവരാണ്. കുടിയേറ്റക്കാരിലെ മൂന്നിലൊന്ന് പേരും ഫ്രഞ്ച് പൗരത്വം നേടിയതായും ദേശിയ ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

English Summary : One in 10 people in France an immigrant,says statistics agency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com