ഡബ്ലിൻ ∙ ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്‌ഐ കോൺഗ്രിഗേഷന്റെ പുതിയ വികാരിയായി നിയമിതനായ റവ. ജെനു ജോണും കുടുംബവും ഡബ്ലിനിൽ എത്തി. ചർച്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡബ്ലിൻ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. 2011 -ൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ 12 വർഷങ്ങൾ പൂർത്തീകരിക്കുമ്പോളാണ് ആദ്യ പൂർണ്ണ സമയ വികാരി ചുമതലയേൽക്കുന്നത്.
പത്തനംതിട്ട റാന്നി സ്വദേശിയായ റവ. ജെനു ജോൺ, ജാമിയ മിലിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ചെന്നൈ ഗുരുകുൽ തിയോളജിക്കൽ കോളേജിൽ നിന്ന് വൈദിക വിദ്യാഭ്യാസവും പൂർത്തീകരിച്ചു. കാരിക്കുഴി സിഎസ്ഐ ഇടവകയിൽ നിന്നാണ് ഡബ്ലിനിലേക്ക് സ്ഥലം മാറി വന്നത്. ഡോ. ഷെറിൻ ജേക്കബാണ് ഭാര്യ. മക്കൾ: ജോർഡൻ, ജോവിറ്റാ.

ഇന്നു രാവിലെ 11ന് നടക്കുന്ന ഹോശാന ആരാധനക്ക് റവ. ജെനു ജോൺ നേതൃത്വം നൽകുന്നതാണ്. ആരാധനയ്ക്കു ശേഷം പുതിയ വികാരിക്ക് സ്വീകരണ യോഗം നടക്കും. അയർലൻഡിലെ എല്ലാ സിഎസ്‌ഐ സഭാംഗങ്ങളെയും ഈ ആരാധനയിലേക്കും സ്വീകരണത്തിലേക്കും ഹൃദയ പൂർവം സ്വാഗതം ചെയ്യുന്നുവെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
കഷ്‍ഠാനുഭവ ആഴ്ചയിലെ ആരാധനകൾ :
Hosanna Service: Saturday, April 1 at 11 AM
Pesaha: Thursday, April 6 at 7 PM ( Zoom Online)
Good Friday Service: Friday, April 7 at 2 PM
Easter Service: Saturday, April 8 at 7 PM
വിലാസം: Worship Location: St. Catherine & St. James Church of Ireland, Donore Avenue, Dublin 8.
കൂടുതൽ വിവരങ്ങൾക്ക്: വർഗീസ് കോശി (പള്ളി വാർഡൻ)- 087 2988778, ജോൺ കെ ഉതുപ്പ് (പള്ളി സെക്രട്ടറി) - 087 9615327