ഓശാന തിരുനാളിനായി ഒരുങ്ങി സിറോ മലബാർ സഭ

palm-sunday
SHARE

ഡബ്ലിൻ ∙ കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിൻ ചില്ലകൾ വീശിയും, ഈന്തപ്പനയോലകൾ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓർമ പുതുക്കുന്ന ഓശാനത്തിരുനാളിനായി ഡബ്ലിൻ സിറോ മലബാർ സഭ ഒരുങ്ങി. ഡബ്ലിൻ സിറോ മലബാർ സഭയുടെ പത്ത് കുർബാന സെന്ററുകളിലും ഈ വർഷം ഓശാന തിരുകർമങ്ങൾ നടക്കും.

 ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ രാവിലെ എട്ട് മണിക്കും,  ബ്ലാഞ്ചർഡ്സ് ടൗൺ, ഹണ്ട്സ് ടൗൺ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ രാവിലെ ഒൻപത് മണിക്കും, നാവൻ വാൾട്ടേഴ്സ്ടൗൺ ദേവാലയത്തിൽ 11:30 നും, താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിലും, റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലും  ഉച്ചയ്ക്ക് 12 മണിക്കും, സോർഡ്സ്  റിവർവാലി സെന്റ് ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും, ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്കും,  ബ്യൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ വൈകിട്ട്  നാലു മണിക്കും, ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വൈകിട്ട് നാലുമണിക്കും, ബ്ലാക്ക്റോക്ക് ചർച്ച് ഓഫ് ഗാർഡിയൻ ഏയ്ഞ്ചൽസിൽ വൈകിട്ട് 5.30 നും  കുരുത്തോല വെഞ്ചരിപ്പും ഓശാന തിരുകർമങ്ങളും നടക്കും.

വെക്സ്ഫോർഡ് 

വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫെയറി ദേവാലയത്തിൽ ഓശാന ഞായറാഴ്ച വൈകിട്ട് 4.30 നു സിറോ മലബാർ കുർബാനയും കുർബാന  കുരുത്തോല വെഞ്ചരിപ്പും ഓശാന തിരുക്കർമങ്ങളും നടത്തപ്പെടും. കുർബാനയ്ക്ക് മുമ്പായി കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും,

സ്ലൈഗോ

സ്ലൈഗോ സെന്റ് തോമസ് സിറോ മലബാർ കമ്യൂണിറ്റിയുടെ ഓശാന ഞായർ തിരുകർമങ്ങൾ ഉച്ചകഴിഞ്ഞ് 2.30 നു ബാലിറ്റിവൻ സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും

വാട്ടർഫോർഡ് 

ഓശാന ഞായർ വൈകിട്ട് 4.10 നു വാട്ടർഫോർഡ് സെന്റ് ജോസഫ് ആൻഡ് സെന്റ് ബെനിൽഡസ് ദേവാലയത്തിൽ ഓശാന തിരുകർമങ്ങൾ നടത്തപ്പെടും.

 കോർക്ക്

സെന്റ് ജോസഫ് ചർച്ച് വിൽട്ടനിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക്  കുർബാനയും ഓശാന തിരുകർമങ്ങളും നടക്കും. തുടർന്ന് ഫാ. ആന്റണി തളികസ്ഥാനം സി.എം. ഐ. നയിക്കുന്ന വാർഷിക ധ്യാനം ഉണ്ടായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS