ADVERTISEMENT

ഗ്ലോസ്റ്റര്‍ ∙ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സിറോ മലബാര്‍ കാതലിക് മിഷനില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ പരിസമാപ്തി. ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് സിറോ മലബാര്‍ കാതലിക് മിഷനില്‍ മിശിഹായുടെ പീഢ സഹനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും അനുസ്മരണ ചടങ്ങുകള്‍ നടന്നു. ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

st-marys-church1

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ ഫാ ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കാര്‍മികനായിരുന്നു. എസ്എംസിസി വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ രോഗ ബാധിതനായി വിശ്രമത്തിലായിരുന്നു. അതിനാല്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ക്ക് വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ ജോബിന്‍ SBDയുടെ കാര്‍മികത്വത്തിലാണ് ഒശാന തിരുകർമങ്ങള്‍  നടന്നത്. പെസഹവ്യാഴാഴ്ചയും ദുഃഖവെള്ളിയാഴ്ചയും ഫാ. ബിജു ചിറ്റുപറമ്പന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

st-marys-church2

കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കും പെസഹ ആചരണത്തിനും ശേഷം ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയും പീഡാനുഭവ വായനയും ഭക്തിസാന്ദ്രമായി. ഏകദേശം 550 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി. ശനിയാഴ്ച രാവിലെ നടന്ന തിരു കര്‍മ്മങ്ങള്‍ക്ക് ഫാ ജോബി വെള്ളപ്ലാക്കൽ സിഎസ്ടി നേതൃത്വം നല്‍കി.

വൈകിട്ട് നാലു മണിയോടെ നടന്ന ഉയിര്‍പ്പിന്റെ തിരു കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ആന്റണി ചുണ്ടെലിക്കാട്ട് നേതൃത്വം നല്‍കി. ഉയര്‍പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം സന്ദേശം നല്‍കി. ചെറുപുഷ്പം മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ റാഫിള്‍ സമ്മാനത്തിന്റെ നറുക്കെടുപ്പും നടന്നു. ഗ്ലോസ്റ്ററിലെ എല്ലാ ദിവസവും നടന്ന വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ ഏകദേശം അഞ്ഞൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി എന്നിവര്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ചു. കമ്മറ്റി അംഗങ്ങളുടെയും ഗായക സംഘത്തിന്റെയും വിമണ്‍സ് ഫോറത്തിന്റെയും സഹായം എടുത്തുപറയേണ്ടതാണ്. ദുഖവെള്ളിയാഴ്ച നേര്‍ച്ച ഭക്ഷണം ഒരുക്കാനും കമ്മിറ്റിക്ക് കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com