ADVERTISEMENT

ലണ്ടൻ∙ചാൾസ് രാജാവിന്റെ കീരീടധാരണത്തോട് അനുബന്ധിച്ചു വിവിധ കർമ്മ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത നാലുലക്ഷം പേർക്ക് കൊറോണേഷൻ മെഡൽ സമ്മാനിക്കും. രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നിക്കൽ സിൽവർ മെഡലാണ് സമ്മാനിക്കുക. പൊലീസ് ഓഫിസർമാർ, ആംബുലൻസ് വർക്കർമാർ, സൈനിക ഉദ്യോഗസ്ഥർ, പ്രിസൺ സ്റ്റാഫ്, മറ്റ് എമർജൻസി വർക്കർമാർ തുടങ്ങിയവർക്കാകും മെഡലുകൾ സമ്മാനിക്കുക. 

Read Also: കിരീടമണിയാനൊരുങ്ങി ചാൾസ്; അണിയിക്കാനൊരുങ്ങി രാജ്യം, ബൈബിൾ വായിക്കുന്നത് ഋഷി സുനക്

ബാൽക്കണിയിലെത്തുന്നത് ആരൊക്കെ?

കീരീടധാരണത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനിൽക്കുന്നുണ്ട്. പ്രധാന ചടങ്ങുകൾക്കെല്ലാം ബക്കിങ്ങ്ഹാം പാലസിനു മുന്നിൽ തടിച്ചുകൂടുന്ന ജനലക്ഷങ്ങളെ രാജകുടുംബാംഗങ്ങൾ ബാൽക്കണിയിൽ നിന്ന് അഭിവാദ്യം ചെയ്യുന്നൊരു കീഴ്‍വഴക്കമുണ്ട്. ഇവിടെ നിന്നാണു രാജകുടുംബാംഗങ്ങൾ ഫ്ലൈ പാസ്റ്റ് പരേഡും വീക്ഷിക്കുന്നത്. ഈ ചടങ്ങിന് ഇക്കുറി ആരെല്ലാം അണിനിരക്കും എന്നത് അഭ്യൂഹങ്ങൾ മാത്രമായി നിലനിൽക്കുന്നു.

Birmingham-Place-view
ബർമിങ്ങാം കൊട്ടാരത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ.

രാജകുടുംബത്തോട് ഇടഞ്ഞു നിൽക്കുന്ന ഹാരി രാജകുമാരന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നതാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്. ഇക്കാര്യം എന്തായാലും ഇതുവരെ ബക്കിങ്ങ്ഹാം പാലസ് സ്ഥിരീകരിച്ചിട്ടില്ല. സാധാരണ ഇത്തരം വിവരങ്ങൾ നേരത്തെതന്നെ പുറത്തുവിടാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായിട്ടില്ല. ഹാരിയുടെ സാന്നിധ്യമോ അസാന്നിധ്യമോ നേരത്തെ വാർത്തയാകേണ്ടതില്ല എന്നതു തന്നെയാകാം ഈ അനിശ്ചിതത്വം കാത്തുസൂക്ഷിക്കാൻ കാരണം. 

king-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com