ADVERTISEMENT

ലണ്ടൻ ∙ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിന്റെ അവസാന മിനുക്കു പണികളിൽ ലണ്ടൻ മുഴുകുമ്പോൾ നഗരത്തെ മുക്കി ശക്തമായ മഴ. നാളെ കിരീടധാരണ ചടങ്ങുകൾ നടക്കേണ്ട അതേ സമയത്ത് ഇന്നു ലണ്ടനിൽ ശക്തമായ മഴയാണ്. ചടങ്ങുകൾ പള്ളിക്കുള്ളിലാണ് നടക്കുന്നത് എന്നതിനാൽ മഴ ശല്യമാകില്ല. എന്നാൽ, നാളെയും മഴ പെയ്താൽ ചടങ്ങുകൾ വീക്ഷിക്കാനും ഘോഷയാത്ര കാണുന്നതിനും മറ്റുമായി പുറത്തു കൂടിനിൽക്കുന്ന ജനങ്ങൾക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിക്കും. രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് ചടങ്ങുകളും പരേഡും ഉൾപ്പെടെയുള്ള പരിപാടികൾ.

London-rain-uk1
ലണ്ടൻ നഗരത്തിൽ പെയ്ത മഴയിൽ നിന്നും രക്ഷനേടാൻ ശ്രമിക്കുന്നവർ. ചിത്രം: മനോരമ.

ലണ്ടൻ സമയം 11.40ഓടെ ആരംഭിച്ച മഴ ഏതാനും മണിക്കൂറുകൾ നീണ്ടു. നിരവധി പേരാണ് ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങുകൾ വീക്ഷിക്കാനായി നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി പെയ്ത മഴ നാളെയും തുടർന്നാൽ ഘോഷയാത്ര ചടങ്ങുകളെ പോലും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. നാളെ മേഘാവൃതമായ ആകാശമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് യുകെ മെറ്റ് ഓഫീസ് നൽകുന്ന വിവരം. 

English Summary: King Charles III Coronation weather

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com