ബർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആറാമത് രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ നിയമാവലി പുറത്തിറക്കി. കഴിഞ്ഞ വർഷങ്ങളിൽ എട്ട് റീജനുകളിൽ നിന്നുമുള്ള മത്സരാർഥികളാണ് മത്സരിച്ചതെങ്കിൽ ഇപ്രാവശ്യം പുതിയ റീജനുകൾ ഉൾപ്പെടെ 12 റീജനുകളിൽ നിന്നുമുള്ള മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഒക്ടോബർ 31നു മുമ്പായി റീജനൽ മത്സരങ്ങൾ നടത്തി നവംബർ 18 ന് രൂപത കലോത്സവം നടത്തക്ക രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരുക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ചില മാറ്റങ്ങൾ നിയമാവലിയിൽ വരുത്തിയിട്ടുണ്ട്. ഓരോ റീജനുകളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന മത്സരാർഥികളായിരിക്കും രൂപത മത്സരത്തിൽ പങ്കെടുക്കുക. ബൈബിൾ കലോത്സവ വേദി പിന്നീട് അറിയിക്കുന്നതായിരിക്കും. സഭയുടെ പ്രബോധങ്ങൾക്കനുസരിച്ചും വിശുദ്ധ ഗ്രന്ഥത്തിനുമനുസരിച്ചു നടത്തുന്ന ഈ വചന സാക്ഷ്യം വലിയൊരു വിശ്വാസപ്രഘോഷണമാക്കാം.
രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് ബൈബിൾ കലോത്സവം നടത്തുന്നത്. കലോത്സവ മത്സരങ്ങളെക്കുറിച്ചും നിയമാവലിയെക്കുറിച്ചും അറിയാൻ രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കാൻ ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു. വെബ്സൈറ്റ്: http://smegbbiblekalotsavam.com/