ADVERTISEMENT

ബര്‍ലിന്‍ ∙ ഇരട്ടക്കൊലപാതകമെന്ന് സംശയിക്കുന്ന കേസില്‍ ബര്‍ലിന്‍ നഗരത്തിലെ ചാരിറ്റെ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് ചാരിറ്റെ ആശുപത്രിയിലെ മുന്‍ കാര്‍ഡിയോളജി സ്പെഷ്യലിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തതായി ബര്‍ലിന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് തിങ്കളാഴ്ച അറിയിച്ചു. 

Read also ജര്‍മനിയിലെ 17,000 ടണ്‍ ഭാരമുള്ള പാലം നിമിഷനേരം കൊണ്ട് തകര്‍ത്തു

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആശുപത്രിയില്‍ നിന്നു പിരിച്ചുവിട്ട 55 കാരനായ ഇയാള്‍, ഗുരുതരമായ അസുഖമുള്ള രോഗികള്‍ക്ക് ബോധപൂര്‍വം ഉയര്‍ന്ന അളവില്‍ മയക്കമരുന്ന് നല്‍കിയതായി സംശയിക്കുന്നു. 2021 മുതല്‍ 2022 വരെയുള്ള രണ്ട് കേസുകളില്‍ ഉപയോഗിച്ച ഡോസുകള്‍ നൽകിയതിനെ തുടർന്ന് തീവ്രപരിചരണ രോഗികള്‍ മരിച്ചു. ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചത്. 

മരണത്തിന് കാരണമായത് നിയമവിരുദ്ധമായ മെഡിക്കല്‍ നടപടി എന്നാണെന്ന അജ്ഞാത പരാമര്‍ശം ലഭിച്ചതായി ആശുപത്രി അക്കാലത്ത് വ്യക്തമാക്കിയിരുന്നു. സ്പെഷ്യലിസ്റ്റിനെ പിരിച്ചുവിടുന്നതിനു പുറമേ ‘ബാധിതരായ ആളുകളെ സംരക്ഷിക്കാന്‍ ആവശ്യമായ മറ്റെല്ലാ നടപടികളും’ സ്വീകരിച്ചിട്ടുണ്ടെന്ന് ക്ലിനിക്ക് മേധാവി പറഞ്ഞു. 

English Summary: Cardiologist arrested on suspicion of murder at Berlin hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com