ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മന്‍ റെയില്‍വേയില്‍ അടുത്ത സമരം ഞായറാഴ്ച ആരംഭിക്കും. നിലവിലുള്ള ശമ്പള തര്‍ക്കത്തിന്റെ ഭാഗമായി ജര്‍മൻ ട്രേഡ് യൂണിയനായ ഇവിജിയാണ് 50 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച വൈകി ആരംഭിക്കുകയും അടുത്ത ആഴ്ച ആദ്യം യാത്രയെ തടസ്സപ്പെടുത്തുകയും ചെയ്യും. ജർമനിയിലെ റെയില്‍, ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ ട്രേഡ് യൂണിയനാണ് ഇവിജി. അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചേക്കും.

Read also : യുകെ കുടിയേറ്റം 10 ലക്ഷത്തിലേക്ക്; നെറ്റ് മൈഗ്രേഷന്‍ കുതിക്കുന്നത് സർക്കാരിനെ ആശങ്കയിലാക്കുന്നു

പണിമുടക്ക് ജര്‍മ്മന്‍ ദേശീയ റെയില്‍ ഓപ്പറേറ്ററായ ഡോച്ച് ബാനിനെയും മറ്റു ഗതാഗത കമ്പനികളെയും ബാധിക്കും. തൊഴിലാളികള്‍ ഞായറാഴ്ച രാത്രി 10 മണി മുതല്‍ ആരംഭിയ്ക്കുന്ന സമരം ചൊവ്വാഴ്ച ദിവസമേ അവസാനിക്കു. പണിമുടക്കിനെത്തുടര്‍ന്ന് എല്ലാ ദീര്‍ഘദൂര റെയില്‍ സര്‍വീസുകളും റദ്ദാക്കുകയാണെന്ന് പ്രമുഖ കമ്പനിയായ ഡോച്ച് ബാന്‍ പറഞ്ഞു. യൂറോപ്പിലുടനീളമുള്ള ചരക്ക് ഗതാഗതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഡിബി, യൂറോപ്യന്‍ ചരക്ക് ഇടനാഴികളില്‍ 10 ല്‍ ആറെണ്ണവും ജർമന്‍ റെയില്‍ ശൃംഖലയാണ് ഉപയോഗിക്കുന്നത്.

german-rail-1

വിവിധ റെയില്‍, ബസ് കമ്പനികളിലെ ഏകദേശം 230,000 ജീവനക്കാര്‍ക്കാണ് പണിമുടക്കുന്നത്. ഇവിജി 12% ശമ്പള വർധന ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ 12% തുകയില്‍ കുറവ് ലഭിക്കുന്ന ആളുകള്‍ക്ക് പ്രതിമാസം 650 യൂറോ അധികമായി നല്‍കണം. 

എന്നാല്‍, തങ്ങളുടെ ഓഫര്‍ താഴ്ന്ന–ഇടത്തരം വരുമാനമുള്ളവര്‍ക്ക് ഏകദേശം 10% വർധനയ്ക്കും മികച്ച ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഏകദേശം 8% വർധനയ്ക്കും അതുപോലെ എല്ലാവര്‍ക്കും ഒറ്റത്തവണ പണപ്പെരുപ്പ നഷ്ടപരിഹാരമായി 2,850 യറോയ്ക്കും തുല്യമാകുമെന്നാണ് കമ്പനി പറയുന്നത്. ഇത് യൂണിയനുകള്‍ തള്ളിക്കളഞ്ഞു.

ഇവിജി ഡ്യൂഷെ ബാനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു യൂണിയനാണ്. ഏകദേശം കാല്‍ലക്ഷത്തോളം അംഗങ്ങള്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ജോലികളില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാണ്.

English Summary: 50-hour strike on German railways from sunday night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com