ADVERTISEMENT

ലണ്ടൻ ∙ 2023 ജൂൺ മാസം 23,24,25 തീയതികളിൽ വെയില്സിലുള്ള കഫൻലീ പാർക്കിൽ വച്ച് നടത്തപ്പെടുന്ന യുകെ മലങ്കര കത്തോലിക്കാ സഭാ മിഷനുകളുടെ എട്ടാമത് കൺവൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായി യുകെയിലെ സ്പെഷ്യൽ പാസ്റ്റർ ആൻഡ് കോഓർഡിനേറ്റർ റവ. ഫാ. ഡോ. കുര്യാക്കോസ് തടത്തിൽ അറിയിച്ചു. ത്രിദിന റസിഡൻഷ്യൽ കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് വൈദീകരുടെ ചുമതലയിൽ രൂപീകരിച്ച വിവിധ കമ്മറ്റികളുടെ  പ്രവർത്തനങ്ങൾ  യുകെയിലെ   മലങ്കര നാഷനൽ കൗൺസിൽ വിലയിരുത്തി. സഭയുടെ പരമാധ്യക്ഷൻ അത്യഭിവന്ദ്യ  ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കുന്ന കൺവൻഷനിൽ യുകെയിലെ 19 മിഷൻ സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും. 

ഈ വർഷത്തെ കൺവൻഷൻ വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട കൺവൻഷൻ ലോഗോ മത്സരത്തിൽ കോവെന്ററി മിഷനിൽ നിന്നുള്ള റിജോ കുഞ്ഞുകുട്ടി രൂപകൽപന ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. 

സണ്‍ഡേസ്കൂൾ, യുവജന സംഘടനയായ എം സി വൈ എം, മാതൃവേദി പിതൃവേദി സുവിശേഷസംഘം മുതലായ വിഭാഗങ്ങളുടെ സെമിനാറുകൾ നടത്തപ്പെടും. പ്രഗത്ഭരായ  വ്യക്തികൾ ക്ലാസുകൾ കൈകാര്യം ചെയ്യും. ബൈബിൾ ക്വിസ്, കൾച്ചറൽ പ്രോഗ്രാം കായിക വിനോദങ്ങൾ, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം,  വിശുദ്ധ കുർബാന എന്നിവയും നടത്തപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com