ലണ്ടന്‍ ∙ ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ശ്ലൈഹീക സന്ദര്‍ശനം പൂര്‍ത്തിയായി. പരിശുദ്ധ പിതാവിന് മെത്രാപ്പോലീത്തമാരും, എംഎസ്ഒസി യുകെ കൗണ്‍സിലും, മാഞ്ചസ്ററര്‍ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേര്‍ന്ന് ഭക്തിനിര്‍ഭരമായ സ്വീകരണം ബാവയ്ക്ക് നല്‍കി. മേയ് 12 ന് പരിശുദ്ധ പിതാവ് മാഞ്ചസ്ററര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകാംഗങ്ങളുമായി സ്നേഹ സംഗമം നടത്തി.

മേയ് 13–ാം തീയതി യൂണിവേഴ്സിറ്റി ഓഫ് ബോള്‍ട്ടന്‍ സ്റേറഡിയത്തില്‍ പ്രത്യേകം ക്രമീകരിച്ച വിശുദ്ധ മദ്ബഹായില്‍ പരിശുദ്ധ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുഗ്രഹ പ്രഭാഷണത്തോടെ കുർബാന അര്‍പ്പിച്ചു. മലങ്കരയില്‍ നിന്നും എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാക്കമാരായ ഡോ. ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പേൊലീത്ത, ഡോ. കുര്യാക്കോസ് മാര്‍ തേയോഫിലോസ് മെത്രാപ്പേൊലീത്ത, ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പൊലീത്ത,യുകെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പൊലീത്ത എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. രണ്ടായിരത്തില്‍ അധികം വിശ്വാസികള്‍ വി കുര്‍ബനയില്‍ പങ്കെടുത്തു.
മേയ് 13 ന് വൈകിട്ട് 4 മണിക്ക് പുതിയതായി പണി കഴിപ്പിച്ച മാഞ്ചസ്ററര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പളളിയുടെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികതത്വത്തില്‍ നടത്തി. മെയ് 14ന് പരിശുദ്ധ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുർബാന അര്‍പ്പിച്ചു. തുടര്‍ന്ന് പൊതുസമ്മേളനവും നടത്തി. പിതാവിന്റെ അധ്യക്ഷതയില്‍ എംഎസ്ഒസി യുകെ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മേയ് 15ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി പരിശുദ്ധ ബാവ നാട്ടിലേക്ക് മടങ്ങി. ഭദ്രാസനത്തിലെ വൈദികരും കൗണ്‍സില്‍ അംഗങ്ങളും ,വിവിധ കമ്മിറ്റികളും മാഞ്ചസ്ററര്‍ സെന്റ് മേരീസ് പള്ളിയിലെ കമ്മിറ്റികളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.