ADVERTISEMENT

കൊളോണ്‍∙ ജര്‍മനിയിലെ നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ മലയാളി സംഘടന കൊളോണ്‍ കേരള സമാജത്തിന്റെ 2023 ലെ വാര്‍ഷിക യോഗത്തില്‍ 22ാം ഭരണ സമിതിയിലേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുത്തു. മേയ് 20 ന് (ശനി) വൈകുന്നേരം അഞ്ചുമണിയ്ക്ക് ബ്രൂളിലെ സെന്റ് സ്റെറഫാന്‍ പള്ളി ഹാളില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനായി മുഖ്യ വരണാധികാരിയായി പൊതുയോഗം തെരഞ്ഞെടുത്ത കുര്യന്‍ മണ്ണനാല്‍, സഹായിയായി റോയി സ്കറിയ എന്നിവര്‍ തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.

ജോസ് പുതുശ്ശേരി പതിമൂന്നാം തവണയും പ്രസിഡന്റായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡേവീസ് വടക്കുംചേരി, ട്രഷററായി ഷീബ കല്ലറയ്ക്കല്‍ എന്നിവരെ കൂടാതെ ഭരണസമിതി അംഗങ്ങളായി പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരും എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പുതുതലമുറയില്‍ നിന്നു രണ്ടു പുതുമുഖങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. റോയി സ്കറിയ കറുകമാലില്‍ (സ്പോര്‍ട്സ് സെക്രട്ടറി), ബിന്റോ പുന്നൂസ് കളത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരും അലക്സ് കള്ളിക്കാടന്‍, ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ഓഡിറ്റര്‍മാരായും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

cologne-kerala-samajam-2

തിരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷത്തെ സമാജത്തിന്റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു. സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ വീണ്ടും പുതിയ ഭരണ സമിതിയില്‍ ലഭിച്ചത് സമാജത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്ന് പ്രസിഡന്റ് ജോസ് പുതുശ്ശേരി അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. നാല്‍പ്പതാം ജൂബിലിയാഘോഷവും ഇക്കൊല്ലത്തെ തിരുവോണ മഹോത്സവും സംയുക്തമായി ഓഗസ്റ്റ് 26 നു വൈകുന്നേരം 5.30 ന് കൊളോണ്‍ വെസ്സലിംഗ് സെന്റ ഗെര്‍മാനൂസ് പള്ളിഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. പുതിയ ഭാരവാഹികളെ സമാജം അംഗങ്ങള്‍ അനുമോദിച്ചു

cologne-kerala-samajam-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com