ഹൈഡല്‍ബെര്‍ഗ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയ്ക്ക് പുതിയ ഭാരവാഹികള്‍

heidelberg-church
SHARE

ഹൈഡല്‍ബെര്‍ഗ്∙ ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗ് ആസ്ഥാനമായുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ വാര്‍ഷിക പൊതുയോഗം മേയ് 14 ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സെന്റ് ബോണിഫാറ്റിയൂസ് ദേവാലയ ഹാളില്‍ നടന്നു. വികാരി ഫാ. തോമസ് മാത്യു (TOR/ Third Oder Regular of Saint Francis of Penance) അധ്യക്ഷത വഹിച്ചു. പ്രാര്‍ഥനാഗാനത്തിനു ശേഷം കോഓര്‍ഡിനേറ്റര്‍ മൈക്കിള്‍ കിഴുകണ്ടയില്‍ സ്വാഗതം ആശംസിച്ചു. ഇടവകയുടെ ചരിത്രവും തോമസ് പാറത്തോട്ടാല്‍, റോയ്  നാല്‍പ്പതാംകളം, തോമസ് പുളിക്കല്‍, ഏലിക്കുട്ടി വൈക്കത്തേറ്റ്, ജോസഫ് തയ്യില്‍ എന്നിവരുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ അനുസ്മരിച്ച് നന്ദി പറഞ്ഞു.

ഫാ. തോമസ് മാത്യുവിന്റെ അധ്യക്ഷ പ്രസംഗത്തില്‍ യുവജനങ്ങളുടെ പ്രവര്‍ത്തനം സജീവമാകേണ്ടതിന്റെ ആവശ്യകതയും യുവജനങ്ങള്‍ കമ്മിറ്റിയില്‍ അംഗങ്ങളായി വിശ്വാസ സമൂഹത്തെ ശക്തിപ്പെടുത്തണമെന്നും ഉദ്ബോധിപ്പിച്ചു. സെക്രട്ടറി റോയ് നാല്‍പ്പതാംകളം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കാര്യപരിപാടികളും പ്രവര്‍ത്തനവും വിശദീകരിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍ ജോബിന്‍ പോള്‍ അവതരിപ്പിച്ച കണക്കുകളില്‍ അംഗങ്ങളുടെ സംശയങ്ങള്‍ക്കു മറുപടിക്കും ഓഡിറ്റര്‍ ഷാജി വാലിയത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിനു ശേഷം ഐക്യകണ്ഠേന പാസാക്കി.

തുടര്‍ന്ന് 2017 മുതലുള്ള നിലവിലെ കമ്മറ്റി ചട്ടപ്രകാരം പിരിച്ചു വിട്ട് 2023 ലേക്കു പുതിയ കമ്മിറ്റി അംഗങ്ങളായി വികാരി ഫാ.തോമസ് മാത്യു (TOR), മൈക്കിള്‍ കിഴുകണ്ടയില്‍ (കോഓര്‍ഡിനേറ്റര്‍), ജോബിന്‍ പോള്‍ (സെക്രട്ടറി), ഷാജി വാലിയത്ത് (ട്രഷറര്‍), ടിനു ടിറ്റോ (ഓഡിറ്റര്‍), അഭിലാഷ് നാല്‍പ്പതാംകളം (യുവജന കോഓര്‍ഡിനേറ്റര്‍), ജിസ്ന മരിയ ജോര്‍ജ് (യുവജന കോഓര്‍ഡിനേറ്റര്‍), ഡെന്‍സണ്‍ ഔസേഫ് (സങ്കീര്‍ത്തി/ ശുശ്രൂഷി കോഓര്‍ഡിനേഷന്‍), ജോര്‍ഡി ജോസഫ,് ജോസഫ് തയ്യില്‍, മറിയാമ്മ വറുഗീസ്, റോസ്മിന്‍ ജോബ്, അനുഷ സണ്ണി എന്നിവരെ തിരെഞ്ഞെടുത്തു.പൊതുയോഗം പുതിയ അംഗങ്ങളെ അംഗീകരിച്ച് അനുമോദിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS