ADVERTISEMENT

ലണ്ടൻ ∙  ഇംഗ്ലണ്ടിലും സ്കോട്‌ലൻഡിലുമായി നടന്നു വരുന്ന, ബിബിസി സ്പോർട്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന, രണ്ടാമത് ബ്രിട്ടിഷ്‌ കബഡി ലീഗിന്റെ ക്വാർട്ടർ ഫൈനൽസിൽ സ്ഥാനം പിടിച്ച് മലയാളികളുടെ നോട്ടിങാം റോയൽസ് ടീം.  

kabaddi

ടീം ചെയർമാനും കോച്ചും കളിക്കാരും സ്പോൺസേഴ്സും ഉൾപ്പടെ എല്ലാവരും മലയാളികൾ. ടീം ചെയർമാൻ നിധിൻ സ്കറിയ ആലപ്പുഴ സ്വദേശിയാണ്. മുൻ ഇംഗ്ലണ്ട് താരവും കോച്ചുമായ സജു മാത്യു കളത്തിൽ ഇറങ്ങുന്നുണ്ട്. മുൻ കേരള താരമായ രാജു ജോർജും ടീമിനോടൊപ്പമുണ്ട്. ജോസ് കുര്യാക്കോസാണ് വൈസ് ചെയർമാൻ. റിനു സെക്രട്ടറി. ലിബിൻ ധർമ്മരാജ് അസിസ്റ്റന്റ് സെക്രട്ടറിയുമാണ്.

ജിബിൻ ജോസ് (ജിത്തു), ഷുഹൈബ്, അഭിജിത്, ഹബീഷ്, മഷൂദ്, ഷഹ്ബാസ്‌, സരുൺ, വിഷ്ണു, നന്ദു, നിർമൽ, മഹാദേവ് എന്നിവരാണ് ടീമിനു വേണ്ടി കളിക്കുന്ന മറ്റു താരങ്ങൾ. കൂടാതെ പ്രായോജകരായ ഫസ്റ്റ്കോൾ ഹെൽത്ത്കെയർ, ഐഡിയൽ സോളിസിറ്റേഴ്‌സ്, ഔൾ ഫിനാൻഷ്യൽ എന്നിവയുടെ സാരഥികളും മലയാളികൾ തന്നെ. 

kabaddi-2

ക്വാർട്ടറിൽ എഡിൻബറ ഈഗിൾസിനെയാണ് നോട്ടിങാം റോയൽസ് നേരിടുക. മേയ് 27 ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരവേദി Glasgow Club Bellahouston

31 Bellahouston Dr, Bellahouston, Glasgow G52 1HH 

28 ഞായറാഴ്ച അതേ വേദിയിലാണ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുക. പ്രവേശനം സൗജന്യമാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 

സജു മാത്യു: +44 7411 700007 

ഷുഹൈബ്: +44 7443 096594 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com