കേംബ്രിജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായി മലയാളി കൗൺസിലർ ബൈജു വർക്കി തിട്ടാല

Deputy-Mayor-of-Cambridge-Baiju-Thittala
ബൈജു വർക്കി തിട്ടാല
SHARE

ലണ്ടൻ ∙ കേംബ്രിജിലെ ഏഷ്യൻ വംശജനായ ആദ്യത്തെ ഡെപ്യൂട്ടി മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ബ്രിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായ ബൈജു തൊഴിലിടങ്ങളിൽ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന വിവേചനങ്ങൾക്കെതിരേ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ്.

Read Also: റെക്കാർഡുകൾ ഭേദിച്ച് ബ്രിട്ടൻ കുടിയേറ്റം; ഒറ്റവർഷം എത്തിയത് 606,000 പേർ, കടുത്ത നടപടികൾ ഉടൻ

2013ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽനിന്നും എൽഎൽബി ബിരുദം നേടി. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽനിന്നും എംപ്ലോയ്മെന്റ് ലോയിൽ ഉന്നത ബിരുദവും നേടി. 2018ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ മണ്ഡലത്തിൽനിന്നും ലേബർ ടിക്കറ്റിൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു 2022ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Baiju-Thittala

2019 മുതൽ സോളിസിറ്ററായി ജോലി ചെയ്യുന്ന ബൈജു ക്രിമിനൽ ഡിഫൻസ് ലോയറായാണ് പ്രാക്ടീസ് ചെയ്യുന്നത്. യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ സജീവമായി ഇടപെടുന്ന ബൈജു, രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്ത് ശ്രദ്ധേയനായിരുന്നു. കോട്ടയം ആർപ്പൂക്കര സ്വദേശിയാണ്. 

Deputy-Mayor-of-Cambridge

English Summary: Cambridge city got Malayali deputy mayor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS