ADVERTISEMENT

ലണ്ടൻ ∙  യുകെയിലെ പുതുതലമുറയിലേക്ക് നാടകത്തെ  എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബേസിങ്‌സ്റ്റോക്കിലെ ഏതാനും കലാസ്നേഹികൾ ചേർന്ന് 'വെളിച്ചം' എന്ന അവരുടെ ആദ്യ നാടകത്തിന്റെ പേരിൽ നാടക കലാസമിതിക്കും രൂപംനൽകി. 

veicham-drama-3

ബേസിങ്‌സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (BMCA) ഈസ്റ്റർ-വിഷുആഘോഷത്തോടനുബന്ധിച്ചാണ് ‘വെളിച്ചം' എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത്. കാണികളെല്ലാവരും ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ്  ഈ നാടകത്തെ എതിരേറ്റത്. ജോണിക്കുട്ടിമുതലാളിയെന്ന പൊങ്ങച്ചക്കാരനാണ്  ഈ നാടകത്തിലെ മുഖ്യ കഥാപാത്രം. ഡോ. അജി പീറ്ററാണ് ജോണിക്കുട്ടി മുതലാളിക്ക് ജീവൻ നൽകി കാണികളുടെ കയ്യടിനേടിയത്. ഇതിന് മുൻപും പല നാടകങ്ങളുടെയും സംഗീത ആൽബങ്ങളുടെയും രചനയും സംവിധാനവും  നിർവഹിക്കുകയും  അഭിനയിക്കുകയും ചെയ്തിട്ടുള്ള  ഡോ. അജി പീറ്റർ തന്നെയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്.

veicham-drama-2

ജോണിക്കുട്ടി മുതലാളിയുടെ ഭാര്യ അന്നക്കുട്ടിയായിഅഭിനയിച്ച ആൽഫി ജോബി സോഫ്റ്റ്‌വെയർ എൻജിനീയറായി ബേസിംഗ്‌സ്‌റ്റോക്കിൽ ജോലി ചെയ്യുന്നു.  മാധവൻനായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സി. എ. ജോസഫാണ്. യുകെയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'സമ്മർ ഇൻ ബ്രിട്ടൻ'  'ഓർമ്മകളിൽ സെലിൻ' എന്നീ  ഷോർട്ട് ഫിലിമുകളിലും 'ഒരു ബിലാത്തി പ്രണയം'  എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നാടകത്തിന്റെ ക്രിയേറ്റീവ് കോഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്നതും സി. എ. ജോസഫ് ആണ്.

നന്ദിനിക്കുട്ടി എന്ന ബാലികയായി വേഷമിട്ട ആൻ ജോബി അസാമാന്യമായ അഭിനയമാണ് കാഴ്ചവച്ചത്. യാചകനായി രംഗത്ത് വന്ന സജി കുന്നത്ത്നാട്ടിലും മികച്ച അഭിനേതാവാണ് . സജി തന്നെയാണ് ഈ നാടകത്തിന്റെ  രംഗ സജ്ജീകരണവും നിർവഹിച്ചിട്ടുള്ളത്. ഭ്രാന്തനായി ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവച്ച ഫിലിപ്പ്കുട്ടി ഇംഗ്ലണ്ടിൽ ആദ്യമായി ചെണ്ട  മേളത്തിന് തുടക്കം കുറിക്കുകയും നിരവധി ചെണ്ടമേള ട്രൂപ്പുകൾക്ക് പരിശീലനം നൽകിയിട്ടുമുള്ള ചെണ്ടമേള വിദ്വാനും ആശാനുമാണ്. ഫിലിപ്പ്കുട്ടിയാണ് 'വെളിച്ചം' നാടകത്തിലെ കഥാപാത്രങ്ങൾക്ക് ചമയം ഒരുക്കിയത്.

നാടകത്തിന്റെ വിജയത്തിന് അവിഭാജ്യ ഘടകമായിരുന്ന മികവാർന്ന റെക്കോർഡിങ്ങും  പശ്ചാത്തലസംഗീതവും ഒരുക്കിയ സിബു ജോർജ് യുകെയിലെ അറിയപ്പെടുന്ന ഗായകനും സൗണ്ട് എൻജിനീയറുമാണ് .

 'വെളിച്ചം' നാടകം കാണുവാൻ : https://youtu.be/Qpg_r0KD3R4

veicham-drama-4

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com