ജര്‍മനി സാമ്പത്തിക മാന്ദ്യത്തിലേക്ക്
Mail This Article
ബര്‍ലിന്‍∙ ജര്‍മൻ സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേയ്ക്കു കടന്നു. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ലെ ആദ്യ പാദത്തില്‍ രാജ്യത്തെ ജിഡിപി 0.3% ആയി ചുരുങ്ങി. 2022 ന്റെ അവസാന പാദത്തിൽ 0.5% ആയിരുന്നു ഇടിവ്. രണ്ടുപാദങ്ങളിൽ തുടർച്ചയായി ജിഡിപി ചുരുങ്ങുന്നതാണ് മാന്ദ്യം.
Read also : ഹ്രസ്വദൂര വിമാന സര്‍വീസുകള്‍ക്ക് നിരോധനവുമായി ഫ്രാൻസ്; ലക്ഷ്യം കാർബണ്‍ പുറന്തള്ളൽ കുറയ്ക്കുക
പണപ്പെരുപ്പം ജർമ്മൻ സാമ്പത്തികമേഖലയെ മോശമായി ബാധിച്ചു. ഗാർഹിക ഉപഭോഗത്തിൽ ഇത് പ്രതിഫലിച്ചിട്ടുണ്ട്. ഭക്ഷണം, പാനീയം, വസ്ത്രങ്ങള്‍, ഷൂസ്, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കുമേൽ പണം ചെലവഴിക്കുന്നത് കുടുംബങ്ങള്‍ കുറച്ചു. 2022 അവസാനത്തോടെ സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ പുതിയ കാറുകളുടെ വില്‍പ്പനയും കുറഞ്ഞു.
സമ്പദ്‍വ്യവസ്ഥയുടെ മുഴുവന്‍ മേഖലകളെയും അടച്ചുപൂട്ടാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നതായിരുന്നു 2020 ന്റെ തുടക്കത്തിലെ കോവിഡ്. ഉയര്‍ന്ന പണപ്പെരുപ്പം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി ഇല്ലാതാക്കി. സമ്പദ്‍വ്യവസ്ഥയിലെ ഡിമാന്‍ഡ് കുറയുകയും ചെയ്തു. വിലക്കയറ്റ പ്രവണത അടുത്തിടെ കുറഞ്ഞെങ്കിലും ഏപ്രിലില്‍ രേഖപ്പെടുത്തിയ 7.2% വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഇപ്പോഴും താരതമ്യേന ഉയര്‍ന്നതാണ്.
English Summary : Germany falls into recession as inflation hits economy