ADVERTISEMENT

എഡിൻബർഗ്∙ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ ക്ലബ് ബെല്ലഹൂസ്റ്റണിൽ ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നടന്ന തീ പാറുന്ന മത്സരത്തിൽ വമ്പന്മാരായ എഡിൻബറ ഈഗിൾസിനെ വീഴ്ത്തി നോട്ടിങ്ഹാം റോയൽസ് രണ്ടാം ബ്രിട്ടിഷ് കബഡി ലീഗിന്റെ സെമിഫൈനലിൽ സ്ഥാനം പിടിച്ചു. 29 ന് എതിരെ 43 പോയിന്റുകൾക്കാണ്  എഡിൻബറ ഈഗിൾസിനെ നോട്ടിങ്ഹാം റോയൽസ് തോൽപ്പിച്ചത്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ അതേവേദിയിൽ മേയ് 28 നാണു നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് വുൾവർഹാംടൺ വുൾഫ്സിനെയാണ് ടീം നേരിടുക. ബിബിസി സ്പോർട്സ് ചാനൽ തത്സമയം സംപ്രേഷണം ചെയ്യുന്നു. നോട്ടിങ്ഹാം റോയൽസിന്റെ ചെയർമാനും കോച്ചും കളിക്കാരും സ്പോൺസേഴ്സും ഉൾപ്പടെ എല്ലാവരും മലയാളികളാണ്. 

കോച്ച് സജു മാത്യു (മുൻ ഇംഗ്ലണ്ട് താരം), ഷുഹൈബ്, ഹരി, അഭിജിത്, ഹബീഷ്, മഷൂദ്, ഷഹ്ബാസ്‌, സരുൺ, വിഷ്ണു, നന്ദു, നിർമൽ, മഹാദേവ്, ജിബിൻ ജോസ് (ജിത്തു) എന്നിവരാണ് ടീമിന് വേണ്ടി കളത്തിലിറങ്ങിയത്. നിധിൻ സ്കറിയ (കോർബി) ആണ് ടീം ചെയർമാൻ. മുൻ കേരള താരമായ രാജു ജോർജും ടീമിനൊപ്പമുണ്ട്. ജോസ് കുര്യാക്കോസാണ് വൈസ് ചെയർമാൻ. റിനു സെക്രട്ടറിയും ലിബിൻ ധർമ്മരാജ് അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. കൂടാതെ പ്രായോജകരായ ഫസ്റ്റ്കോൾ ഹെൽത്ത്കെയർ - സൈമൺ വറുഗീസ്, ഐഡിയൽ സോളിസിറ്റേഴ്‌സ്, ഔൾ ഫിനാൻഷ്യൽ എന്നിവയുടെ സാരഥികളും മലയാളികൾ തന്നെ. 

സെമിഫൈനൽ, ഫൈനൽ മത്സരവേദി 

Glasgow Club Bellahouston 

31 Bellahouston Dr, Bellahouston, Glasgow G52 1HH 

പ്രവേശനം സൗജന്യമാണ്. ടിക്കറ്റിനായി താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിക്കുക.

https://www.eventbrite.com/e/british-kabaddi-league-final-tickets-638765724477

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 

സജു മാത്യു: +44 7411 700007

ഷുഹൈബ്: +44 7443 096594

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com