പ്രെസ്റ്റൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ വിവിധ മിഷനുകളിൽ തിരുകർമ്മങ്ങളിൽ ഉപയോഗിക്കാനുള്ള ഉള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ തിരുക്കർമ്മം പ്രെസ്റ്റൻ കത്തീഡ്രലിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു.

സ്വർഗീയ സഭയുടെ സാദൃശ്യത്തിലാണ് ഭൗമിക സഭയെ സ്ഥാപിച്ചിരിക്കുന്നത്. നമ്മൾ ഭൂമിയിൽ ആയിരിക്കുമ്പോൾ സ്വർഗീയ സഭയുടെ അനുഭവം സ്വർഗം ഉണ്ടെന്നുള്ള ബോധ്യവും സ്വർഗത്തിൽ വസിക്കുന്ന ദൈവത്തെ ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ കാണാനും കേൾക്കാനും അനുഭവിക്കാനും നമുക്ക് സാധിക്കണമെന്നും കുർബാന മധ്യേയുള്ള സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

തിരുക്കർമ്മങ്ങളിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ്മാരായ ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, ഫാ. ജോർജ് ചേലക്കൽ, ഡോ. ബാബു പുത്തൻപുരക്കൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു. രൂപതയുടെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സന്യസ്ഥരും അൽമായ പ്രതിനിധികളും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു
