യൂറോ മില്യൻസ് ലോട്ടറി; 1146 കോടി രൂപ അടിച്ച വിജയി ടിക്കറ്റ് ഹാജരാക്കി

euro-millions-lottery-jackpot-winner-submit-ticket-01
SHARE

ലണ്ടൻ∙ വെള്ളിയാഴ്ച നടന്ന യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ 111.7 മില്യൺ പൗണ്ടിന്റെ ജാക്ക്‌പോട്ട് സമ്മാനർഹമായ ടിക്കറ്റ് യുകെ നാഷണൽ ലോട്ടറി വകുപ്പിൽ ഹാജരാക്കിയതായി അധികൃതർ പറഞ്ഞു. ഏകദേശം 1146 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് സമ്മാനം. തങ്ങൾക്ക് ഒരു ക്ലെയിം ലഭിച്ചിട്ടുണ്ടെന്നും അത് ഇപ്പോൾ മൂല്യനിർണ്ണയ പ്രക്രിയയിലൂടെ കടന്നുപോകുകയാണെന്നും യുകെ നാഷണൽ ലോട്ടറി അധികൃതർ പറഞ്ഞു. ടിക്കറ്റ് സാധൂകരിച്ച് പണം നൽകിക്കഴിഞ്ഞാൽ തങ്ങളെ സംബന്ധിച്ച വിവരങ്ങൾ പൊതുസമൂഹത്തിൽ പങ്കിടണോ വേണ്ടയോ എന്ന് വിജയിക്ക് തീരുമാനിക്കാം.

euro-millions-lottery-jackpot-winner-submit-ticket-03

യുകെയിൽ നിന്നുള്ളവരെ കൂടാതെ അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, അയർലൻഡ്, ഐൽ ഓഫ് മാൻ, ലിച്ചെൻസ്റ്റീൻ, ലക്സംബർഗ്, മൊണാക്കോ, പോർച്ചുഗൽ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ പങ്കെടുക്കാറുള്ളത്.

euro-millions-lottery-jackpot-winner-submit-ticket-02

യൂറോ മില്യൻസ് ജാക്ക്‌പോട്ടിൽ 100 ​മില്യണിലധികം നേടുന്ന പതിനെട്ടാമത്തെ യുകെ ഉടമയാകും ടിക്കറ്റ് ക്ലെയിം ചെയ്തയാൾ. ലക്കി സ്റ്റാർസ് 10 ഉം 11 ഉം ഉള്ള 03, 12, 15, 25, 43 തുടങ്ങിയ നമ്പരുകൾക്കാണ്  ജാക്ക്പോട്ട് തുക നേടാനായത്. രണ്ടര പൗണ്ടാണ് ടിക്കറ്റ് വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS