ADVERTISEMENT

വത്തിക്കാൻ∙ ബാലസോർ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ അടക്കമുള്ള ലോക നേതാക്കള്‍ അനുശോചനം അറിയിച്ചു. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുന്നൂറോളം പേരാണു മരിച്ചത്. ആയിരത്തിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

Read more at: കാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന യുകെ മലയാളി അനസ് ഖാൻ ഇബ്രാഹിം അന്തരിച്ചു...

വലിയ ജീവഹാനിയുണ്ടായ അപകടത്തില്‍ ആത്മാര്‍ത്ഥമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ ആത്മാക്കളെ സര്‍വശക്തന്റെ സ്നേഹനിര്‍ഭരമായ കാരുണ്യത്തില്‍ ഏല്‍പ്പിക്കട്ടെ. നഷ്ടത്തില്‍ വിലപിക്കുന്നവര്‍ക്ക് അനുശോചനം നേരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും രക്ഷാപ്രാവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍പ്പാപ്പ.

ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചിരുന്നു.

English Summary : Pope's condolences to the families of those killed in the Odisha train accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com