നോർത്ത് വെസ്റ്റ് ലണ്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഒന്നാം വാർഷികം ജൂൺ 10 ന്

anniversary
SHARE

ലണ്ടൻ• നോർത്ത് വെസ്റ്റ് ലണ്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഒന്നാം വാർഷികം ജൂൺ 10 ശനിയാഴ്ച നടക്കും. ഹെയ്സിലെ സെന്റ് ആൻസലെംസ് പള്ളിയിൽ വെച്ചാണ് വാർഷികാഘോഷങ്ങളും വിശുദ്ധ കുർബാനയും നടക്കുക. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത വൈകിട്ട് 5 ന് വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും.

2022 ജൂണിലാണ് ഈലിങ് കേന്ദ്രീകരിച്ച് ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രിഗേഷൻ ആരംഭിച്ചത്. ഹെയ്‌സിലെ സെന്റ് ആൻസലെംസ് പള്ളിയിൽ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ വൈകുന്നേരം 5 മണി മുതലാണ് വിശുദ്ധ കുർബാന നടക്കുന്നത്. ലണ്ടനിലെ എഡ്‌വെയർ മുതൽ റെഡിംഗ് വരെയുള്ള പ്രദേശങ്ങളിലെ വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:-

• ഫാ. പി ജെ ബിനു(വികാരി) - +447448976144

• ജോബിൻ ജോർജ് (ട്രസ്റ്റി) - +447862635671

• നിഷിൻ ജോർജ്ജ് (സെക്രട്ടറി) - +447438804074

ദേവാലയത്തിന്റെ വിലാസം:-

St Anselm's Church, Station Rd, Hayes UB3 4DF

English Summary: First anniversary of St Marys orthodox congregation North West  London

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS