ADVERTISEMENT

പാരിസ്∙ ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഫ്രാൻസിലെ പാരീസിൽ വിശുദ്ധ കുർബാന നടത്തുന്നു. ഏറെ നാളുകൾക്കു ശേഷമാണ് പാരീസിൽ ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാന നടത്തപ്പെടുന്നതെന്ന് കോർഡിനേറ്റർമാരായ മനു ജോൺ, എബി വാതൃാട്ട് എന്നിവർ പറഞ്ഞു. ജൂലൈ ഒന്ന് ശനിയാഴ്ച സെൻട്രൽ യൂറോപ്യൻ സമ്മർ സമയമായ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഫാ. ആശു അലക്സാണ്ടർ (ബെൽജിയം) വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകും.

 

ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ്, ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് ടി. മാത്യു എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് പരീസിൽ വിശുദ്ധ കുർബാനക്കുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് കോർഡിനേറ്റർമാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് മനു ജോൺ: +33695309418, എബി വാതൃാട്ട്: +33754491472 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

ദേവാലയത്തിന്റെ വിലാസം:-St. Josephs Church, 50 Av. Hoche, 75008 Paris, France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com