ADVERTISEMENT

സോമർസെറ്റ്∙ യുകെയിൽ ഹേ ഫീവർ ബാധിച്ചവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ ആഴ്ച മാത്രം 1,22,650 ലധികം ആളുകളാണ് ഹേ ഫീവറിനെതിരെ പരിഹാര നിർദ്ദേശങ്ങൾക്കായി എൻഎച്ച്എസ് വെബ്സൈറ്റ് സന്ദർശിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നതായാണ് റിപ്പോർട്ടുകൾ.

Read also: സമയപരിധി കഴിഞ്ഞ് ഗർഭച്ഛിദ്ര ഗുളിക ഉപയോഗിച്ചു; യുകെയിൽ മൂന്ന് കുട്ടികളുടെ അമ്മക്ക് രണ്ട് വർഷം തടവ്...

സാധാരണയായി മാർച്ച് അവസാനം മുതൽ സെപ്റ്റംബർ വരെ ചൂടുകാറ്റും ഈർപ്പവും പൂമ്പൊടി കൂടുതലും ഉള്ള സമയത്താണ് അലർജി മൂലമുണ്ടാകുന്ന ഹേ ഫീവർ ബാധിക്കുന്നത്. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. വായുവിലൂടെയുള്ള പൊടിയുടെ വ്യാപനം, അലർജിക്ക് കാരണമായ പൂമ്പൊടി എന്നിവ മൂലമാണ് ഈ പനി പ്രധാനമായും ഉണ്ടാകുന്നത്.

ഹേ ഫീവറിന് പ്രത്യേക ചികിത്സയില്ലെന്നും ജലദോഷ പനിക്കുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വരാതെ നോക്കാമെന്നും നിയന്ത്രണ വിധേയമാക്കാമെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ജനലുകൾ അടയ്ക്കുന്നതും എയർ ഫ്യൂരിഫയറുകൾ ഉപയോഗിക്കുന്നതും രാവിലെയും വൈകുന്നേരങ്ങളിലും പൂമ്പൊടി കൂടുതലുള്ള അന്തരീക്ഷത്തിൽ തുറസായ സ്ഥലങ്ങളിൽ ജോലികൾ കുറയ്ക്കുകയും ചെയ്യുന്നത് നല്ലതായിരിക്കുമെന്നും എൻഎച്ച്എസ് പറയുന്നു.

English Summary: The number of people affected by Hay Fever is increasing; Symptoms and Causes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com