ADVERTISEMENT

കൊളോണ്‍∙ ലൈംഗിക പീഡനത്തിന് ഇരയായ ആള്‍ക്ക് കൊളോണ്‍ അതിരൂപത മൂന്നു ലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട കേസുകളില്‍ ജര്‍മനിയില്‍ ഇതാദ്യമായാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധി വരുന്നത്.

Read also:  ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ 72 മണിക്കൂർ പണിമുടക്ക് ഇന്നു മുതൽ; പ്രതിസന്ധി രൂക്ഷമാകും...

1970  കളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിൽ നിയമപരമായ കാലാവധി കഴിഞ്ഞതിനാൽ വിചാരണ ഒഴിവാക്കാന്‍ സഭയ്ക്ക് ആവശ്യപ്പെടാമായിരുന്നു. ഈ അവകാശം വേണ്ടെന്ന് സഭ തീരുമാനിക്കുകയായിരുന്നു. 

മുന്‍പ് സമാന സംഭവങ്ങളിൽ സ്വമേധയാ പല ഇരകള്‍ക്കും കത്തോലിക്കാ സഭ ജര്‍മനിയില്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. സഭ ഇത്തരത്തിൽ നൽകിയതിനെക്കാൾ വലിയ തുകയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചിരിക്കുന്നത്. അതേസമയം, മുന്‍പ് വന്ന മിക്ക കേസുകളിലും നിയമപരമായി പരിഗണിക്കപ്പെടേണ്ട കാലാവധി പിന്നിട്ടതിനാല്‍ വിചാരണ ഒഴിവായിരുന്നു.  ഇതേതുടർന്ന് സഭ സ്വന്തം നിലയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധമാകുകയുമായിരുന്നു.

64  കാരനാണ് ഇപ്പോഴത്തെ കേസിലെ പരാതിക്കാരന്‍. എഴുപതുകളില്‍ ഒരു പുരോഹിതന്‍ 320 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതി മരിക്കും മുന്‍പ് കുറ്റം ഏറ്റുപറയുകയും ചെയ്തിരുന്നു. കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെങ്കിലും സഭ അതിനു തയാറാകില്ലെന്നാണ് കര്‍ദിനാള്‍ റെയ്നര്‍ മരിയ വോക്കിയുടെ പ്രതികരണം  വ്യക്തമാക്കുന്നത്. 

English Summary:  Catholic Church to pay reparations in sexual abuse complaints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com