ADVERTISEMENT

കാൻറർബറി∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ 24 ന് ശനിയാഴ്ച കാൻറർബറി റീജനിലെ റെഡ്ഹിൽ സെന്റ് തെരേസ ദേവാലയത്തിൽ വെച്ച് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു.  ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷതൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതാണ്.

Read also: ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ്: ശൂറ കൗൺസിൽ തീരുമാനം മന്ത്രിസഭയ്ക്ക് കൈമാറും...

കാൻറർബറി റീജനൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ കോർഡിനേറ്ററും, വിവിധ മിഷനുകളിൽ പ്രീസ്റ്റ് ഇൻചാർജുമായ ഫാ.മാത്യു മുളയോലിൽ ശുശ്രുഷകൾക്ക് സഹകാർമികത്വം വഹിക്കുകയും ബൈബിൾ കൺവൻഷനു നേതൃത്വം കൊടുക്കുകയും ചെയ്യും.

 

വിവിധ വിദേശ ഭാഷകളിൽ വചനം പ്രഘോഷിക്കുന്ന ധ്യാന ഗുരുവും, റോമിൽ യൂണിവേഴ്സിറ്റി പ്രഫസറും, ബെംഗളൂരു കർമലാരം തിയോളജി കോളേജിൽ വിസിറ്റിങ് പ്രഫസറുമായ ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഒസിഡി ബൈബിൾ കൺവെൻഷനിൽ തിരുവചന ശുശ്രുഷ നയിക്കും. 

 

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും,  തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ  എസ്​എച്ച്  വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.  

 

കാൻറർബറി റീജനൽ  ബൈബിൾ കൺവെൻഷനിൽ രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന ശുശ്രുഷകളിൽ പങ്കുചേരുന്നത് ഏല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഫാ. മാത്യു  മുളയോലിൽ, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്റർ ഡോൺബി, സെക്രട്ടറി ജോസഫ് കരുമത്തി എന്നിവർ അറിയിച്ചു.

 

കുമ്പസാരത്തിനും,സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. ലഘുഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.  

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഡോൺബി-07921824640, ജോസഫ്-07760505659

 

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

St.Teresa RC Church,Weldon Way,Merstham,Redhill,RH1 3QA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com